ADVERTISEMENT

ചിക്കൻ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. കറിവച്ചും വറുത്തുമൊക്കെ ഭക്ഷണത്തിനു കൂട്ടാകുന്ന ചിക്കൻ വിഭവങ്ങൾ തയാറാക്കുമ്പോൾ ധാരാളം എണ്ണ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ എണ്ണയൊട്ടും ചേർക്കാതെ, വളരെ രുചികരമായ  വടക്കേ ഇന്ത്യൻ ശൈലിയിൽ ഉള്ള കറി ഉണ്ടാക്കാം. ചിക്കൻ കറിയിൽ ഒരു തുള്ളി എണ്ണ ചേർക്കുന്നില്ല എന്ന് കേൾക്കുമ്പോൾ രുചികരമാകുമോ എന്ന സംശയം ചിലരിലെങ്കിലും ഉണ്ടാകും. എന്നാൽ അങ്ങനെയൊരു ആശങ്കയുടെ ആവശ്യമേയില്ല. രുചിയിൽ ഈ ചിക്കൻ കറി ഒരുപടി മുന്നിൽ തന്നെയായിരിക്കും. വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാം എന്നതും ഈ കറിയുടെ പ്രത്യേകതയാണ്.  

ആവശ്യമായ ചേരുവകൾ 

 

1) ചെറിയ കഷ്ണങ്ങളായി മുറിച്ച ചിക്കൻ - ഒരു കിലോഗ്രാം

2) ചെറിയ ഉള്ളി - 100 ഗ്രാം 

3) പച്ചമുളക് - 4 എണ്ണം ( നെടുകെ മുറിച്ചത് ) 

4) വെളുത്തുള്ളി -  ഒരു ടീസ്പൂൺ (ചതച്ചത്)

5) ഇഞ്ചി -  ഒരു ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)

6) ചെറുനാരങ്ങ നീര് - ഒരെണ്ണത്തിന്റെ 

7)വിനാഗിരി - ഒരു ടീസ്പൂൺ 

8) മുളക് പൊടി - ഒരു ടീസ്പൂൺ 

9) ജീരകം - ഒരു ടീസ്പൂൺ 

10) മല്ലി പൊടി - ഒരു ടീസ്പൂൺ 

11) ഗരം മസാല - അര ഒരു ടീസ്പൂൺ 

12) കുരുമുളക് പൊടി - അര ഒരു ടീസ്പൂൺ 

13) ഉപ്പ് - ആവശ്യത്തിന് 

14 )മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ 

15) തൈര് - 250 മില്ലി 

 

തയാറാക്കുന്ന വിധം 

 

ചെറിയുള്ളി അരിഞ്ഞതും ചെറുനാരങ്ങയുടെ നീരും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും വിനാഗിരിയും ചേർത്ത് തിരുമ്മിയ ചിക്കൻ ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ മാറ്റിവയ്ക്കുക. എട്ടു മുതൽ പതിനാലു വരെയുള്ള ചേരുവകൾ തൈരിൽ മിക്സ് ചെയ്ത് ചിക്കനിൽ ചേർക്കുന്നതാണ് അടുത്ത പടി. ഇനി ഒരു നോൺ സ്റ്റിക് പാൻ എടുത്ത് അതിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർക്കാം. 

 

ചെറിയ തീയിൽ ചിക്കൻ കറി പാകം ചെയ്യാം. ചിക്കന് മുകളിലായി മസാലയുടെ പൊതിഞ്ഞു കുറുകി വരുന്ന പാകമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. മുകളിൽ കുറച്ചു മല്ലിയില കൂടി ഇട്ട് അലങ്കരിച്ചാൽ വടക്കേ ഇന്ത്യൻ സ്റ്റൈലിൽ ഉള്ള ചിക്കൻ മസാല തയാറായി.

Engliah Summary: Chicken Masala without Oil Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com