ADVERTISEMENT

അഭിനയം മാത്രമല്ല നല്ലൊന്നന്തരം പാചകക്കാരികൂടിയാണ് മുക്ത. വിഭവങ്ങൾ തയാറാക്കുന്ന പല വിഡിയോകളും യൂട്യൂബ് ചാനലിൽ പങ്കിടാറുണ്ട്. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനുള്ള ഇൗസി റെസിപ്പികളുമുണ്ട്. ഇപ്പോഴിതാ രുചിയൂറും മാങ്ങാകറി തയാറാക്കുന്ന വിഡിയോയാണ് സമൂഹമാധ്യമത്തിൽ ഹിറ്റായിരിക്കുന്നത്. അങ്കമാലിക്കാരുടെ അഭിമാനരുചികളിലൊന്നായ അങ്കമാലി മാങ്ങാകറിയുമായി എത്തിയിരിക്കുകയാണ് നടി മുക്ത. യുട്യൂബ് ചാനലില്‍ ഇതിന്‍റെ വിഡിയോ മുക്ത പങ്കുവച്ചിട്ടുണ്ട്. മുക്തയും അമ്മയും കൂടിയാണ് കറി ഉണ്ടാക്കുന്നത്. 

 

 മാങ്ങാക്കറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം:

ചുവന്ന ഉള്ളി നന്നായി അരിഞ്ഞു എടുത്തു വയ്ക്കുകയാണ് ആദ്യം വേണ്ടത്. കുറച്ചു പച്ചമുളക് നെടുകെ കീറി വയ്ക്കുക. കൂടാതെ ചെറുതായി അരിഞ്ഞ ഇഞ്ചി, കുറച്ച് കറിവേപ്പില എന്നിവയും എടുക്കുക. ചെറിയ ഉള്ളി അരിഞ്ഞതില്‍ ഉപ്പിട്ട് കൈകൊണ്ട് നന്നായി കുഴയ്ക്കുക. ഇതിലേക്ക് ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവയും കൂടി ഇട്ടു വീണ്ടും കുഴയ്ക്കുക. ഉള്ളിയില്‍ നിന്നും നന്നായി വെള്ളം കിനിയുന്ന രീതിയില്‍ വേണം കുഴയ്ക്കാന്‍.

വിഡിയോ കാണാം

പിന്നീട് ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയും അല്‍പ്പം വെളിച്ചെണ്ണയും കുറച്ച് വിനാഗിരിയും കൂടി ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. ഇതിലേക്ക് നീളത്തില്‍ അരിഞ്ഞുവച്ചിരിക്കുന്ന മാങ്ങാക്കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക. 

muktha
Image Source: Instagram/Muktha

 

ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ച് ഇളക്കുക.ഇത് ഒന്നു അടുപ്പത്ത് വച്ച് വേവിക്കുക. മാങ്ങ നന്നായി വെന്ത ശേഷം എടുത്തുവച്ചിരിക്കുന്ന തേങ്ങയുടെ ഒന്നാംപാല്‍ കൂടി ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

 

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, അതിലേക്ക് ചുവന്ന ഉള്ളി ഇട്ടു നന്നായി മൂപ്പിക്കുക. ഇതിലേക്ക് വറ്റല്‍ മുളക്, കറിവേപ്പില എന്നിവ കൂടി ഇട്ടു താളിക്കുക. തീ ഓഫ് ചെയ്ത ശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടി, മുളക്പൊടി എന്നിവയും കൂടി ഇട്ടു ഇളക്കിയ ശേഷം ഇത് കറിക്ക് മുകളിലേക്ക് ഒഴിച്ച് കൊടുക്കാം. അങ്കമാലി മാങ്ങാകറി റെഡി.

English Summary: Muktha shares Angamaly special Mango Curry 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com