ADVERTISEMENT

മസാലദോശ എല്ലാവർക്കും പ്രിയമുള്ള വിഭവമാണ്. അതിലെ സാമ്പാറും ചമ്മന്തിയുമൊക്കെ സ്വാദേറിയതാണ്. ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നതും മസാലദോശയാണ്. ബീഹാറിലെ ബക്‌സറിലെ ഒരു റസ്റ്റോറന്റിനെതിരെയുള്ള പരാതിയാണ്. സാമ്പാറും ചട്‌നിയും ദോശയ്‌ക്കൊപ്പം വിളമ്പുന്നത് പതിവാണ്. എന്നാൽ മസാലദോശയ്ക്കൊപ്പം സാമ്പാർ വിളമ്പാത്തതിനെ തുടർന്നാണ് റസ്റ്ററന്റിനെതിരെ  ജില്ലാ ഉപഭോക്തൃ കോടതി പിഴ ഇൗടാക്കിയത്.

 

 3,500 രൂപയാണ് പിഴ ചുമത്തിയത്. പിഴയടക്കാനായി 45 ദിവസത്തെ സാവകാശമാണ് കോടതി നല്‍കിയിട്ടുള്ളത്. അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞാൽ പിഴ തുകയുടെ 8 ശതമാനം പലിശ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ അടുത്തക്കാലത്ത് നടന്നതല്ല, 2022 ഓഗസ്റ്റ് 15-നാണ് സംഭവം

അഭിഭാഷകനായ മനീഷ് ഗുപ്ത തന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. അന്നേ ദിവസം ബീഹാറിലെ ബക്‌സറിലെ നമക് റസ്റ്ററന്റിൽ നിന്നും 140 രൂപയുടെ സ്പെഷൽ മസാലദോശ വാങ്ങി. അത്രയും രൂപ നൽകിയിട്ടും മസാലദോശയ്ക്കൊപ്പം സാമ്പാർ ഇല്ലെന്നറിഞ്ഞ മനീഷ് ഗുപ്ത പരാതിയുമായി റസ്റ്ററന്റില്‍ തിരികെ എത്തി. 

 

 

140 രൂപയ്ക്ക് മുഴുവൻ റസ്റ്ററന്‍റും വാങ്ങാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നു ഹോട്ടലുടമ ചോദിച്ചു. ഇൗ തർക്കത്തിന് പിന്നാലെയാണ് അദ്ദേഹം ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുന്നത്. കൃത്യമായ അന്വേഷണത്തിന് ശേഷം 11 മാസം കഴിഞ്ഞാണ് ഡിവിഷൻ ബെഞ്ച് ഹോട്ടലുടമ  കുറ്റക്കാരാണെന്ന് കണ്ടെത്തുകയും റസ്റ്ററന്‍റിന് 3,500 രൂപ പിഴ ചുമത്തുകയും ചെയ്യുന്നത്.

English Summary: Restaurant fined Rs 3,500 for serving special masala dosa without sambar, details inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com