ADVERTISEMENT

മാങ്ങയുടെ സീസണായാൽ കറികളിൽ മിക്കതിൽ പ്രധാന ചേരുവ മാങ്ങ തന്നെയാകും. മാമ്പഴക്കറിയും പച്ചമാങ്ങാ ചമ്മന്തിയും ചക്കകുരു മാങ്ങാ കറിയും എല്ലാമുണ്ടാകും. പച്ചമാങ്ങ കേടുകൂടാതെ കുറെയധികം നാൾ വയ്ക്കണോ? എങ്കിൽ ഇനി ഇങ്ങനെ ചെയ്യാം.

 

∙മാങ്ങ തൊലി കളഞ്ഞ് ആവശ്യമായ വലുപ്പത്തിൽ മുറിക്കുക.

∙ഒരു വലിയ പാത്രത്തിൽ ഉപ്പ്, പഞ്ചസാര, വിനാഗിരി എന്നിവ ചേർക്കുക.

∙പഞ്ചസാരയും ഉപ്പും അലിയുന്നതുവരെ നന്നായി ഇളക്കുക.

∙മാങ്ങ കഷണങ്ങൾ ചേർത്ത് 30 മിനിറ്റ് മാറ്റിവയ്ക്കുക.

∙വെള്ളത്തിൽ നിന്ന് മാങ്ങ കഷണങ്ങൾ പുറത്തെടുത്ത് ടവൽ അല്ലെങ്കിൽ ടിഷ്യുവിൽ വയ്ക്കുക.

∙അധിക ജലം വറ്റിക്കഴിഞ്ഞാൽ അത് ഒരു സിപ് ലോക്ക് ബാഗുകളിൽ നിറച്ച് ഫ്രീസ് ചെയ്യുക.

ഇങ്ങനെ ചെയ്താല്‍ പച്ചമാങ്ങാ ഒരു വർഷമോ അതിൽ കൂടുതലോ ഫ്രഷ് ആയി തുടരും

English Summary: How to preserve Raw Mangoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com