ADVERTISEMENT

ഭക്ഷണത്തോട് ഏറെ പ്രിയമുള്ള ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ബിപാഷ ബസു. എന്നാൽ ആരോഗ്യ കാര്യങ്ങളിലും വ്യായാമത്തിലുമൊന്നും താരം ഒട്ടും പുറകിലല്ല. ഇപ്പോഴും കൃത്യമായ വർക്ക്ഔട്ടുകളും ഭക്ഷണക്രമവും പിന്തുടരുന്നുണ്ടെങ്കിലും ചീറ്റ് ഡേ യിൽ തന്റെ ഇഷ്ടങ്ങളെ പിന്തുടരാൻ ബിപാഷ ശ്രമിക്കുന്നുണ്ടെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം. ഭർത്താവ് കരൺ സിങ് ഗ്രോവറിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കുന്നതിനിടയിലാണ് താരം തന്റെ ഇഷ്ട ഭക്ഷണത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവച്ചത്. ഏതാണ് ബിപാഷയുടെ പ്രിയം നേടിയ വിഭവം എന്നല്ലേ? തെരുവ് കച്ചവടക്കാരുടെ ചെറുകടകളിൽ താര പരിവേഷമുള്ള വടാപാവ് ആണ് ബിപാഷയുടെ മനസുകവർന്നിരിക്കുന്നത്. 

 

Bipasha-basu1
Image Credit: Bipasha Basu/Instagram

മകൾ ദേവിയ്ക്കും ഭർത്താവ് കരൺ സിങ് ഗ്രോവറിനുമൊപ്പം ഗോവയിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയതാണ് താരം. അവിടെ നിന്നുമുള്ള ധാരാളം ചിത്രങ്ങളുടെ കൂട്ടത്തിലാണ് വടാപാവിന്റെ ചിത്രവും ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ തെരുവ് കച്ചവടക്കാരുടെ കൈയിലെ സ്ഥിരം വിഭവമാണിത്. ചിത്രം പങ്കുവെച്ചുകൊണ്ടു ബിപാഷ കുറിച്ചത് ഈ വരികളാണ് " അവന്റെയും അവളുടെയും വടാപാവ് ''. ചുവന്ന നിറത്തിലുള്ള ഒരു ഹൃദയത്തിന്റെ ചിഹ്നവും ആ കുറിപ്പിനവസാനമായിട്ടുണ്ട്. താരത്തിനു ഭർത്താവിനും വേണ്ടി പ്രത്യേക നിർദ്ദേശാനുസരണം ഉണ്ടാക്കിയതാണ് ഇരു വടാപാവുകളുമെന്നു വ്യക്തമാക്കുന്ന തരത്തിൽ ഇളം പിങ്ക് നിറത്തിലും നീല നിറത്തിലുമുള്ള ഹൃദയ ചിഹ്നങ്ങളും ഓരോന്നിലും കാണാവുന്നതാണ്. തനതു രീതിയിൽ തയാറാക്കിയിരിക്കുന്ന ഈ വിഭവത്തിനു കൂട്ടായി ചട്നിയുണ്ട്. കൂടെ അലങ്കാരത്തിന് മല്ലിയിലയും.   

 

മഹാരാഷ്ട്രയിലെ തെരുവ് കച്ചവടക്കാരുടെ കയ്യിലെ പ്രധാന വിഭവങ്ങളിൽ ഒന്നായ വടാപാവ്, ആ സംസ്ഥാനത്തു മാത്രമല്ല, രാജ്യത്തിൻറെ പല ഭാഗങ്ങളിലും കാണുവാൻ സാധിക്കും.അവിടങ്ങളിൽ പേരിനു ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം. ബറ്റാടാ വട എന്നാണ് ചിലയിടങ്ങിൽ ഇതറിയപ്പെടുന്നത്.   രുചികരമായതു കൊണ്ടുതന്നെ താരങ്ങൾ മുതൽ സാധാരണക്കാർ വരെ നീളുന്ന വലിയ ഒരു വിഭാഗം ആരാധകരെ സ്വന്തമാക്കാനും വടാപാവിനു സാധിച്ചിട്ടുണ്ട്. 

English Summary: Bipasha Basu’s Foodie Binge In Goa Featured This Maharashtrian Street Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com