വെളുത്തുള്ളിയുടെ തൊലി ഇത്ര പെട്ടെന്ന് കളയാമോ? ഈ െഎഡിയ കൊള്ളാം

Mail This Article
കറികളിൽ വെളുത്തുള്ളി ചേർക്കുന്നത് രുചിയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും ഗുണം ചെയ്യും. വെളുത്തുള്ളി അച്ചാർ അടിപൊളിയാണ്. വെളുത്തുള്ളി നല്ലതാണെങ്കിലും അത് തൊലി കളഞ്ഞ് എടുക്കുകയെന്നത് ഇത്തിരി പാടുള്ള കാര്യമാണ്. എന്നാൽ ചില ട്രിക്കുകൾ പ്രയോഗിച്ചാൽ ഈസിയായി വെളുത്തുള്ളു തൊലി കളഞ്ഞ് വൃത്തിയാക്കാം. ഇനി ഇങ്ങനെ ചെയ്യാം.
∙പാൻ ചൂടാക്കാം അതിലേക്ക് 2 സ്പൂൺ എണ്ണ ഒഴിക്കാം. ശേഷം ചുവടു ഭാഗം നോക്കിയിട്ട് അടർത്തിയെടുക്കാത്ത വെളുത്തുള്ളി ഒാരോന്നായി പാനിലേക്ക് വച്ചു കൊടുക്കാം. തിരിച്ചും മറിച്ചും ഇട്ട് ചൂടാക്കണം. അതിനുശേഷം തീ അണയ്ക്കാം. പാത്രത്തിലേക്ക് നിരത്തി വച്ചിട്ട് അടർത്തിയെടുക്കാം. അപ്പോൾതന്നെ വെളുത്തുള്ളിയുടെ തൊലിയും അടർന്നുവരും. ഇങ്ങനെയും പെട്ടെന്ന് വെളുത്തുള്ളിയുടെ തൊലികളഞ്ഞ് എടുക്കാവുന്നതാണ്. തൊലി കളഞ്ഞത് വായു കടക്കാത്ത പാത്രങ്ങളിൽ അടച്ച് ഫ്രിജിൽ സൂക്ഷിക്കാവുന്നതുമാണ്.
∙ വെളുത്തുള്ളി പെട്ടെന്ന് അടർത്തിയെടുക്കുവാനായി കത്തിയോ ഇഞ്ചിയൊക്കെ ചതച്ചെടുക്കുന്ന കല്ലോ എടുക്കാം. അതു കൊണ്ട് ചെറുതായി ഇടിക്കുമ്പോൾ അല്ലേൽ കത്തിയുടെ പരന്ന ഭാഗം കൊണ്ട് അമർത്തുമ്പോൾ വെളുത്തുള്ളി അല്ലികളായി അടർന്നു വീഴും. അടുത്തത് തൊലികളയുക എന്നതാണ്. അതിനായി അടർത്തിയ വെളുത്തുള്ളിയിലേക്ക് ഇത്തിരി വെളിച്ചെണ്ണ ഒഴിച്ച് നന്നായി തിരുമ്മിയെടുക്കാം. ശേഷം വെയിലത്ത് വയ്ക്കാം. അപ്പോൾ തൊലി ഇൗസിയായി അടർന്നിരിക്കും. വെയിലത്ത് വച്ചില്ലെങ്കിലും കൈകൊണ്ട് നന്നായി മിക്സ് ചെയ്യുമ്പോൾ തന്നെ വെളുത്തുള്ളിയുടെ തൊലി അടർന്നുവരുന്നത് കാണാം.
∙ കിച്ചൺ ടൗവ്വലില്‍ വെളുത്തുള്ളി അല്ലികളായി വച്ച് ടൗവ്വൽ കൊണ്ട് തന്നെ തിരുമ്മി കൊടുക്കുക, വെളുത്തുള്ളിയുടെ തൊലി ഇളകി വരുന്നത് കാണാം.
∙ ചെറു ചൂടുവെള്ളത്തിലേക്ക് വെളുത്തുള്ളി ഇട്ട് കൊടുക്കാം. 10 മിനിറ്റ് നേരം കഴിഞ്ഞ് കൈകൊണ്ട് നന്നായി ഞെരടിയെടുക്കണം. തൊലി പൊളിച്ചെടുക്കാൻ ഈസിയാണ്.
English Summary: Easiest Way To Peel Garlic