ADVERTISEMENT

വളരെ സ്വാദേറിയ പഴങ്ങളിലൊന്നാണ് പൈനാപ്പിള്‍. ജ്യൂസടിച്ചും സാലഡ് ആക്കിയും, എന്തിന് കറി വച്ചും ബിരിയാണിയിലിട്ടുമെല്ലാം വരെ പൈനാപ്പിള്‍ കഴിക്കുന്നവരാണ്‌ നമ്മള്‍! കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പൈനാപ്പിള്‍ മുറിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇക്കാരണം കൊണ്ടുതന്നെ, മുറിച്ചുവച്ച പൈനാപ്പിള്‍ കഷണങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും വാങ്ങുന്നവരാണ് ഏറെയും.

 

പൈനാപ്പിള്‍ മുറിക്കാന്‍ ഉള്ള ഒരു അടിപൊളി ട്രിക്ക് ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയി. @foodiechina888 എന്ന പേജിൽ പങ്കിട്ട ഈ വിഡിയോയില്‍, ചൈനയിലെ നിലവിലെ ട്രെൻഡായ പൈനാപ്പിള്‍ കട്ടിങ് രീതിയാണ് കാണിക്കുന്നത്.

 

ഇതിനായി ആദ്യം പൈനാപ്പിളിന്‍റെ മുകള്‍വശവും താഴ്ഭാഗവും ചെത്തിക്കളയുക. ശേഷം പൈനാപ്പിള്‍ പകുതിയായി മുറിക്കുന്നു. അതിനു ശേഷം ഒരു ഭാഗം മേശപ്പുറത്ത് വച്ച്, ഇടത്തോട്ടും വലത്തോട്ടും ഡയഗണൽ ആയി കത്തികൊണ്ട് മുറിക്കുന്നു. പിന്നീട് പുറത്തേക്ക് തള്ളി നില്‍ക്കുന്ന മുള്‍ഭാഗങ്ങള്‍ വലിച്ചെടുത്ത് ഓരോരോന്നായി കഴിക്കാം!

 

വിഡിയോ കാണാം

ഒട്ടേറെ ആളുകള്‍ ഈ വീഡിയോയ്ക്ക് കീഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇത് വളരെ ഉപകാരപ്രദമാണെന്ന് കുറെയധികം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍, പൈനാപ്പിളിന്‍റെ ഉള്ളിലെ കൂമ്പ് പോലിരിക്കുന്ന ഭാഗം ഒഴിവാക്കുന്നില്ല എന്ന് ഒട്ടേറെപ്പേര്‍ ചൂണ്ടിക്കാണിച്ചു. ഈ ഭാഗം കഴിക്കുന്നത് പലര്‍ക്കും ചൊറിച്ചിലും അലര്‍ജിയും ഉണ്ടാവാന്‍ കാരണമാകാറുണ്ട്. സാലഡിനോ ടോപ്പിംഗിനോ വേണ്ടി പൈനാപ്പിൾ കഷണങ്ങൾ പെട്ടെന്ന് മുറിക്കണമെങ്കിൽ ഈ വഴി പരീക്ഷിച്ചു നോക്കാവുന്നതാണ്.

English Summary: How to Cut Pineapple The Easy Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com