ADVERTISEMENT

റസ്ററന്റുകളിലും തട്ടുകടകളിലുമൊക്കെ ജോലി ചെയ്യുന്ന ചിലരുടെ കൈത്തഴക്കവും വേഗവുമൊക്കെ  വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. അസാധാരണവും ചടുലവുമായ ചലനങ്ങളിലൂടെ ഓരോ വിഭവങ്ങളും തയാറാക്കുന്നതു ചിലപ്പോൾ നോക്കി നിന്നുപോകും. ചായ ഉണ്ടാക്കുന്നതിൽ മാത്രമല്ല ദോശയും പൊറോട്ടയും പോലുള്ളവ ഉണ്ടാക്കുന്നതിൽ, കഷ്ണങ്ങൾ അറിയുന്നതിൽ വരെ ഈ കൈവേഗം കാണാൻ കഴിയും. കൂടുതൽ ആളുകളെ ആകർഷിക്കുക എന്നതിനപ്പുറത്തേയ്‌ക്ക്‌ കഴിക്കാൻ വരുന്നവരെ അധിക നേരമിരുത്തി മുഷിപ്പിക്കരുത് എന്നൊരു ചിന്ത കൂടി  ഈ വേഗത്തിനു പിന്നിലുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ലോകത്തു നിറയുന്നത്. കണ്ടു നിൽക്കുന്നവരിൽ അതിശയം ജനിപ്പിക്കുന്ന, പറക്കുന്ന പൊറോട്ടയും അത് ഉണ്ടാക്കുന്നവരാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഇപ്പോൾ കയ്യടി നേടുന്നത്. 

 

ഫുഡി സായ്‌ക എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗത്തിൽ പൊറോട്ടയ്ക്കുള്ള മാവ് തയാറാക്കുന്നതും കയ്യുപയോഗിച്ചു പരത്തുന്നതും മുട്ട പൊട്ടിച്ചു ഒഴിക്കുന്നതും വട്ടത്തിൽ ചുറ്റി വെക്കുന്നതുമെല്ലാം  വിഡിയോയിൽ കാണാവുന്നതാണ്. എന്നാൽ ഇതിനെല്ലാം അപ്പുറം പരത്തിയ പൊറോട്ടകൾ കിറുകൃത്യമായി  ചുടുന്ന കല്ലിലേയ്ക്ക് എറിഞ്ഞിടുന്ന കാഴ്ചയ്ക്കാണ് കയ്യടി കൂടുതൽ. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മാറിയാൽ നിലത്തു വീഴാനും അഴുക്ക് പറ്റാനുമൊക്കെ സാഹചര്യങ്ങൾ ഉണ്ടെങ്കിലും അല്പം പോലും മാറാതെ യഥാസ്ഥാനത്തു പതിക്കുന്ന പൊറോട്ടയുടെ കാഴ്ച കാണുന്നവരിൽ കൗതുകം ജനിപ്പിക്കും. 

 

''സിനിമ സ്റ്റൈലിൽ പറക്കും പൊറോട്ട'' എന്നർത്ഥമാക്കുന്ന വരികൾ കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണ ശാല എവിടെയാണെന്നോ പേരോ പോലുള്ള വിവരങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും ഏതോ നാടൻ തട്ടുകടയിൽ നിന്നുമുള്ളതാണ് ദൃശ്യങ്ങൾ എന്ന് വ്യക്തമാണ്. ചൂടായിക്കിടക്കുന്ന കല്ലിൽ എണ്ണയൊഴിച്ചു പൊറോട്ട തയാറാക്കിയെടുക്കുന്ന കാഴ്ച കാണുമ്പോൾ തന്നെ ഏതൊരു പൊറോട്ട പ്രേമിയ്ക്കും വാങ്ങിച്ചു കഴിക്കാൻ തോന്നും എന്ന തരത്തിലുള്ള കമെന്റുകളാണ് വിഡിയോയുടെ താഴെയുള്ളത്.

English Summary: Famous Flying parotta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com