ADVERTISEMENT

മധുരവും എരിവും പുളിയും ഉപ്പുമെല്ലാം പാകത്തിന് ചേര്‍ത്ത്, ഇഞ്ചിയുടെ ഹൃദ്യമായ സുഗന്ധം പരത്തുന്ന രസികന്‍ ഇഞ്ചിക്കറി ഉണ്ടാക്കിയാലോ? 

 

ചേരുവകൾ

ഇഞ്ചി - 200 ഗ്രാം 

ചെറിയ ഉള്ളി - 10 ( ഇടത്തരം വലിപ്പം ) 

പച്ചമുളക് - 3 

കറിവേപ്പില - ആവശ്യത്തിന്

പുളി - ഒരു വലിയ നാരങ്ങയുടെ വലിപ്പം ( 40 ഗ്രാം ) വെളിച്ചെണ്ണ - ആവശ്യത്തിന്

കടുക് - 1 ടീസ്പൂണ്‍

മുളക്പൊടി - 1 1/2 ടേബിൾസ്പൂൺ 

മല്ലിപ്പൊടി - 1/2 ടീസ്പൂൺ 

വറുത്ത ഉലുവ പൊടി - 1/4 ടീസ്പൂൺ 

കായം പൊടി - 1/4 ടീസ്പൂൺ 

മഞ്ഞൾ പൊടി - 2 നുള്ള് 

ചൂടുവെള്ളം - 1 കപ്പ് 

ഉപ്പ് - ആവശ്യത്തിന്

ശർക്കര - 3 1/2 ടീസ്പൂൺ

 

ഉണ്ടാക്കുന്ന വിധം

 

*ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ കനം കുറച്ച് വട്ടത്തില്‍ അരിയുക

*പുളി അര കപ്പ് വെള്ളത്തില്‍ നന്നായി പിഴിഞ്ഞ് മാറ്റി വയ്ക്കുക.

*ഒരു കടായി എടുത്ത് അടുപ്പത്ത് വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി ഫ്രൈ ചെയ്തെടുക്കുക. ബ്രൗണ്‍ നിറം വരുമ്പോള്‍ കരിഞ്ഞുപോകാതെ കോരിയെടുക്കണം.

*ഫ്രൈ ചെയ്തെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ മിക്സിയിലിട്ട് പൊടിക്കുക. തരി തരിയായി വേണം പൊടിച്ചെടുക്കാന്‍.

*ഫ്രൈ ചെയ്ത് ബാക്കി വന്ന വെളിച്ചെണ്ണയില്‍ നിന്നും അല്‍പ്പമെടുത്ത് കടായിയില്‍ ഒഴിച്ച് കടുക് പൊട്ടിക്കുക, ഇതിലേക്ക് കറിവേപ്പില ഇടുക. കുറഞ്ഞ തീ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

*തീ ഓഫ് ചെയ്ത ശേഷം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവ പൊടി എന്നിവ ഇടുക. തീ ഏറ്റവും ചെറുതായി ഓണ്‍ ആക്കി, പച്ച മണം മാറുന്നത് വരെ ഒരു മിനിറ്റ് വഴറ്റുക.

*ഇതിലേക്ക് പിഴിഞ്ഞ പുളിവെള്ളം ഒഴിക്കുക.

*ഒരു കപ്പ് ചൂടുവെള്ളം കൂടി ചേര്‍ത്ത് ആവശ്യത്തിനുള്ള ഉപ്പ് ഇടുക. പുളി അല്‍പ്പം മുന്നിട്ടു നില്‍ക്കണം. 

*തീ കൂട്ടി നന്നായി തിളപ്പിക്കുക. ഇതിലേക്ക് നേരത്തെ പൊടിച്ചുവെച്ച കൂട്ട് ചേര്‍ക്കുക. തീ മീഡിയം ഫ്ലെയിമില്‍ ഇടുക.

*ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കുക.

*ചെറുതായി കുറുകിതുടങ്ങുമ്പോള്‍ തീ ഓഫ് ചെയ്യുക. ഇഞ്ചിക്കറി റെഡി!

English Summary: Ginger curry Recipes 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com