ഇത് കഴിക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം! ഈ വിഭവത്തിന് എന്താണ് ഇത്ര പ്രത്യേകത

sushi-food
Image credit: Guinness World Record
SHARE

ജാപ്പനീസ് വിഭവമാണെങ്കിലും ലോകം മുഴുവന്‍ ആരാധകരുള്ള ഒരു വിഭവമാണ് സുഷി. പ്രത്യേകതരം അരിയും പച്ചക്കറികളും സോസും മത്സ്യവുമെല്ലാം ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ വിഭവം വിളമ്പുന്ന ഒട്ടേറെ റസ്റ്റോറന്‍റുകള്‍ ഇന്ത്യയിലുണ്ട്. പൊതുവേ അല്‍പ്പം കൈപൊള്ളുന്ന വിലയാണെങ്കിലും ഈയിടെ  ഒസാക്കയിലെ ഒരു റസ്റ്റോറന്‍റില്‍ ഉണ്ടാക്കിയ സുഷിയുടെ വില കേട്ട് എല്ലാവരും ഞെട്ടി, ഇത് കഴിക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം!

ജപ്പാനിലെ ഒസാക്കയിലുള്ള സുഷി കിരിമോൻ എന്ന റെസ്റ്റോറന്റാണ് ലോകത്തിലെ ഏറ്റവും വില കൂടിയ സുഷി ഉണ്ടാക്കി റെക്കോഡിട്ടത്.  

സുഷിയുടെ 20 ഭാഗങ്ങള്‍ ഉൾക്കൊള്ളുന്ന 'കിവാമി ഒമകാസെ' എന്ന ഒരു കോഴ്‌സ് ആണ് ഇത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, ജപ്പാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പരമ്പരാഗത രീതികളും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ചേരുവകളും ഉപയോഗിച്ചാണ് ഈ സുഷി തയ്യാറാക്കിയിരിക്കുന്നത്. ഈ കോഴ്‌സിന് 3,50,000 ജപ്പാന്‍ യെന്‍ അഥവാ ഏകദേശം 2,00,000 രൂപയാണ് വില.

ഈ കോഴ്സില്‍ പരമ്പരാഗത സുഷിയുടെ ഭാഗങ്ങളായ നിഗിരി, സാഷിമി, മക്കി എന്നിവ ഉൾപ്പെടുന്നു. ഫൈനൽ കോഴ്‌സ് തയ്യാറായിക്കഴിഞ്ഞാൽ, മുകളിൽ ഒരു സ്വർണ്ണ ഇല പൊടിച്ച് വിതറുന്നു.

ജപ്പാന്‍റെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന മത്സ്യമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തുനിന്നുള്ള ചേരുവകളുമുണ്ട്. ചൈനയിൽ നിന്നുള്ള മാറ്റ്‌സുടേക്ക് കൂൺ,  ഇറ്റലിയിൽ നിന്നുള്ള ബ്ലാക്ക് ട്രഫിള്‍സ്, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള തിമിംഗല മാംസം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും വിലകൂടിയ സുഷി ഉണ്ടാക്കിയതിന്‍റെ റെക്കോർഡ് മുമ്പ് ഫിലിപ്പൈന്‍ ഷെഫായ ആഞ്ചെലിറ്റോ അരനെറ്റ ജൂനിയറിന്‍റെ പേരിലായിരുന്നു. വജ്രം പതിച്ച അഞ്ച് നിഗിരി കഷണങ്ങൾക്കൊപ്പം വിളമ്പിയ ഈ സുഷിയില്‍  24 കാരറ്റ് സ്വർണ്ണ ഇലകളും ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു ഇതിന്‍റെ വില.

English Summary: Japanese Restaurant Serves World's Most Expensive Sushi Worth Over Rs 2 Lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS