കാരറ്റേ നീ പായസത്തിലും കേമൻ തന്നെ! വ്യത്യസ്തം ഇൗ രുചികൂട്ട്

carrot-payasam
Image credit: Torresigner/Istock-and subha
SHARE

‍ഒാണക്കാലമായതോടെ വെറൈറ്റി പായസം തയാറാക്കുന്ന തിരക്കിലാണ് എല്ലാവരും. പാലടയും അടപ്രഥമനുമൊക്കെ മാറ്റിവച്ച് ഇത്തവണ കാരറ്റ് പായസം ആയാലോ? ചേരുവകൾ കുറച്ചു മതി അടിപൊളി പായസം തയാറാക്കാം. 

ചേരുവകൾ 

കാരറ്റ് - 2

പാൽ അര ലിറ്റർ

കശുവണ്ടി 15 എണ്ണം

പഞ്ചസാര 5 സ്പൂൺ

നെയ്യ് രണ്ടു സ്പൂൺ

തയാറാക്കേണ്ട വിധം:

പാൽ കുറച്ച് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് കാരറ്റ് വേവിച്ചതും കശുവണ്ടിയും കൂടി അരച്ച് ചേർത്ത് പാലിൽ ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാരയും ചേർക്കുക.

ചെറു തീയിൽ ഒന്ന് കുറുക്കി കൊണ്ടു വരുക. നെയ്യിൽ കശുവണ്ടി വറുത്ത് ചേർത്ത് ഇളക്കുക. കിടുക്കൻ പായസം റെഡി. 

English Summary: Carrot Payasam Recipes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS