പൊതുവേ വലിയ പണിയുള്ള കാര്യമൊന്നും അല്ല ഇഡ്ഡലി ഉണ്ടാക്കുക എന്നത്. ഒരിക്കല്‍ മാവുണ്ടാക്കി വച്ചാല്‍ പിന്നെ എങ്ങനെ പോയാലും ഒരാഴ്ച വരെ ഉപയോഗിക്കാം എന്നതും എളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും മാത്രമല്ല, ആരോഗ്യകരമായ ഒരു പ്രാതല്‍ വിഭവം കൂടിയാണ് ഇഡ്ഡലി. നല്ല പഞ്ഞിത്തുണ്ട് പോലിരിക്കുന്ന ഇഡ്ഡലി കഴിക്കാന്‍ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല.
ദക്ഷിണേന്ത്യയിലാണ് ഇഡ്ഡലിയുടെ ഉത്ഭവമെങ്കിലും ഈയിടെയായി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഇഡ്ഡലി ഏറെ ജനപ്രിയമാണ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വെറൈറ്റി ഇഡ്ഡലികളുടെ വിഡിയോകള്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഡിഎസ്പി കിച്ചന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട്.
പരന്ന ഒരു ഇഡ്ഡലിത്തട്ടില്‍ അതിവേഗം മാവ് കോരിയൊഴിക്കുന്ന വഴിയോരക്കച്ചവടക്കാരനാണ് ഈ വിഡിയോയില്‍. ആദ്യംതന്നെ ഇയാള്‍ ബക്കറ്റിനു മുകളില്‍ വച്ച ഇഡ്ഡലിത്തട്ട് എടുക്കുന്നു. തട്ടിന് മുകളിലായി ഒരു തുണിയുണ്ട്. ഇതില്‍ എണ്ണ പുരട്ടിയ ശേഷം, ബക്കറ്റിലെ മാവ് അതിവേഗത്തില്‍ കൈവഴക്കത്തോടെ കോരിയൊഴിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ഇയാളുടെ കഴിവിനെ അഭിനന്ദിച്ചു കൊണ്ട് ഒട്ടേറെപ്പേര്‍ പോസ്റ്റിനടിയില്‍ കമന്റു ചെയ്തിട്ടുണ്ട്. എന്നാല്‍, ഇയാള്‍ കയ്യില്‍ ഗ്ലൗസ് ധരിക്കാത്തതും കുറേപ്പേര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗ്ലൗസ് ഇടുന്നത് അത്ര പ്രയാസമുള്ള കാര്യമാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്.
English Summary: Super Fast Idly Making