ADVERTISEMENT

മുംബൈയിലെ തെരുവുകളില്‍ നിന്നും വന്ന എളിമയാര്‍ന്ന ഒരു ഭക്ഷണവിഭവമാണ് പാവ് ഭാജി. വെണ്ണ പുരട്ടിയ ബ്രെഡിനൊപ്പം, പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഭാജി ചൂടോടെ ഒരു പ്ലേറ്റിലേക്ക് വിളമ്പുന്നു. മഹാരാഷ്ട്രയുടെ സംസ്കാരത്തിന്‍റെ തന്നെ ഭാഗമായ ഈ വിഭവത്തിന്‌ ലോകമെങ്ങും ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ചൂടപ്പം പോലെ വിറ്റുപോകുന്ന ഒരു തെരുവോര ഭക്ഷണമാണിത്. 

ദിവസവും വന്‍തോതില്‍ പാവ് ഭാജി ഉണ്ടാക്കുന്ന സൂറത്തിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

 

വീഡിയോയിൽ, കത്തിജ്വലിക്കുന്ന സ്റ്റൗവിന് മുകളിൽ ഒരു വലിയ പരന്നപാത്രം വെച്ചത് കാണാം. ഇതിലേക്ക് ഒരാൾ തക്കാളി, കടല, ഉരുളക്കിഴങ്ങ് തുടങ്ങി, വേവിച്ച പച്ചക്കറികൾ നിരത്തുന്നു. അതിനു ശേഷം ഇവ നന്നായി ഉടയ്ക്കുന്നു. ഈ മിശ്രിതം വശങ്ങളിലേക്ക് തള്ളി നീക്കി നടുവില്‍ ഒരു കുഴിയുണ്ടാക്കുന്നു. ഇതിലേക്ക് എണ്ണ ഒഴിച്ച്, വിവിധ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ചേർക്കുന്നു. രുചി കൂട്ടാൻ, കുറച്ച് പച്ചക്കറി സ്റ്റോക്കും ഒഴിക്കുന്നു. അവസാനം,  മല്ലിയില ഉദാരമായി വിതറുന്നു.

 

ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. ഇത്രയും കൂടിയ അളവില്‍ ഒരുമിച്ച് ഉണ്ടാക്കിയിട്ടും, ഒരു തുള്ളി പോലും പാത്രത്തിനു പുറത്തേക്ക് തൂവി പോകാത്ത കൃത്യതയെ ആളുകള്‍ അഭിനന്ദിക്കുന്നുണ്ട്. ഒരുപാട് എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്.

 

സൂററ്റിലെ ഗണപതി പ്ലാസയിലുള്ള പട്ടേൽ പാവ് ഭാജി സെന്‍ററിലാണ് ഇത്രയും ഭീമമായ അളവില്‍ പാവ് ഭാജി ഉണ്ടാക്കുന്നത്. നഗരത്തിലെ വളരെ തിരക്കേറിയ ഒരു തെരുവോര ഭക്ഷണ സ്റ്റാള്‍ ആണിത്.

English Summary: Authentic Mumbai Style Pav Bhaji in Surat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com