ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ കെഎഫ്സിയും; 36% ഓഫറുകളുമായി രൂചിയൂറും വിഭവങ്ങൾ

HIGHLIGHTS
  • ഇത് കെഎഫ്‌സിയുടെ സ്പെഷൽ ഓഫർ
Onam Season Festival
SHARE

നല്ല തൂശനിലയിട്ട് ചോറ്, പരിപ്പ്, സാമ്പാർ, പപ്പടം, പായസം... എട്ടുകൂട്ടം കറികളുമായി ഇലയിട്ട് സദ്യ കഴിക്കുന്നതാണ് മലയാളിയുടെ ഓണസങ്കൽപ്പം. നല്ല ഭക്ഷണവും ആട്ടവും പാട്ടും കൂടിച്ചേരലുമായി സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും കാലം. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റു പ്രിയപ്പെട്ടവർക്കും ഒപ്പം ഇത്തവണ ഓണം ആഘോഷിക്കുമ്പോൾ വമ്പൻ ഓഫറുമായി കെഎഫ്സിയും നിങ്ങൾക്കൊപ്പം ചേരുകയാണ്. 36 ശതമാനം വരെയാണ് ഇത്തവണ ഓണക്കാലത്ത് കെഎഫ്സി ഇളവ് നൽകുന്നത്.

പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടുമ്പോൾ ഭക്ഷണമുണ്ടാക്കി നടുവൊടിയാതെ സ്വാദിഷ്ടമായ ചിക്കൻ വിഭവങ്ങളുമായി ഇത്തവണ കെഎഫ്സിക്കൊപ്പം ഓണം ആഘോഷിക്കാം. ഫ്രൈഡ് ചിക്കൻ രുചിക്കൂട്ടുമായി ഓണത്തെ വരവേൽക്കാൻ വമ്പൻ ഓഫറുമായി എത്തുകയാണ് കെഎഫ്സി. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 3 വരെ നിങ്ങൾക്കും എവിടെയിരുന്നും കെഎഫ്സി രുചി അറിയാം. 36% വരെ ഓഫറാണ് ഒരുക്കിയിരിക്കുന്നത്. കെഎഫ്‌സിക്കൊപ്പം ഇത്തവണ ഓണം ആഘോഷമാക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ വളരെയധികം ശ്രദ്ധയോടെയാണ് വിഭവങ്ങൾ തയാറാക്കുന്നത്. ധൈര്യമായി നിങ്ങൾക്ക് ഓണരുചികൾ ആസ്വദിക്കാം.

ഇനി പുറത്തു പോയി കഴിക്കാൻ താൽപര്യമില്ലെങ്കിൽ ഓണം കെങ്കേമമാക്കാൻ കെഎഫ്സി ചിക്കൻ വിഭവങ്ങൾ വീട്ടിലെത്തിക്കാം. തൊട്ടടുത്തുള്ള കെഎഫ്സി ഔട്ടലെറ്റുകളിലേക്കെത്തു, ഓണക്കാലം ആഘോഷമാക്കൂ. പ്രസ്തുത ഓഫർ നിശ്ചിത കാലത്തേക്ക് മാത്രമാണ്. കെഎഫ്സി റസ്റ്ററന്റുകളിൽ നേരിട്ടും കെഎഫ്‌സി ആപ്പ് വഴിയോ www.kfc.co.in എന്ന കെഎഫ്‌സി വെബ്‌സൈറ്റ് വഴിയോ കൊതിയൂറുന്ന ഈ കിടിലന്‍ ഓണം സ്‌പെഷൽ നിങ്ങളുടെ വീട്ടിലെത്തിക്കാവുന്നതാണ്. ആഘോഷിക്കാം ഈ ഓണക്കാലം കെഎഫ്സിക്കൊപ്പം.

English Summary: kfc special onam offer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS