27 ലക്ഷം രൂപയുടെ ചീസ് കേക്ക്! നീലനിറമാർന്നത്, എന്താണ് ഇത്ര പ്രത്യേകത

blue-cheese
Blue cheese cutting board with knife on blue wooden table and nuts: MEDITERRANEAN/istock
SHARE

ഭക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് വടക്കൻ സ്പെയിനിൽ നിന്നുള്ള ചീസ്. നീല നിറമുള്ള ഈ പ്രത്യേകതരം ചീസാണ് ലോകത്ത് ഇന്നുള്ളതില്‍വച്ച് ഏറ്റവും വിലകൂടിയ ചീസ്. അസ്റ്റൂറിയസ് പ്രിൻസിപ്പാലിറ്റിയിൽ നടന്ന ഒരു പ്രാദേശിക ചീസ് ഫെസ്റ്റിവലിൽ വച്ച് വിറ്റ ഈ ചീസിന് 30,000 യൂറോ അതായത് ₹ 27 ലക്ഷം ആണ് വില ലഭിച്ചത്. ഏകദേശം 2.2 കിലോഗ്രാം ഭാരമുള്ള കാബ്രാൽസ് ബ്ലൂ ചീസാണിത്.

ഗില്ലെർമോ പെൻഡാസ് ലോസ് എന്നയാളാണ് പ്യൂർട്ടോസിലെ തന്‍റെ കുടുംബത്തിന്‍റെ ഫാക്ടറിയിൽ വച്ച് ഈ ഭീമന്‍ ചീസ് നിര്‍മ്മിച്ചത്. 1,400 മീറ്റർ ഉയരത്തിലുള്ള ഒരു ഗുഹയിൽ 7 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നിര്‍മിച്ചെടുത്ത ചീസ് അവര്‍ക്ക് തന്നെ വലിയ അദ്ഭുതമായിരുന്നു. എട്ടു മാസമെടുത്തു ഇതൊന്നു പാകമായിക്കിട്ടാന്‍.

ഇത്രയും പണം കൊടുത്ത് ഈ ചീസ് വാങ്ങിച്ചത്,ഒവീഡോയ്ക്ക് സമീപമുള്ള ഒരു റസ്റ്റോറന്‍റ്  ഉടമ ഇവാൻ സുവാരസാണ്. ഇതിനു മുന്‍പേ ലോക റെക്കോർഡ് നേടിയ ചീസ് കട്ടയും സുവാരസ് തന്നെയാണ് സ്വന്തമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, 2019 ഓഗസ്റ്റ് 25 നായിരുന്നു ഈ ചീസ് വിറ്റത്. രണ്ടു കിലോഗ്രാമോളം വരുന്ന ഈ കാബ്രാലെസ് ചീസ് 20,500 യൂറോ, അഥവാ 18 ലക്ഷത്തിലധികം രൂപയ്ക്കാണ് വിറ്റത്. 

സ്പെയിനിലെ അസ്റ്റൂറിയസിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന  കാബ്രാലെസ് ചീസിനെ "കുറച്ചു കഠിനമായതും വളരെ ശക്തമായ രുചിയുള്ളതുമായ നീല ചീസ്" എന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് സൈറ്റ് വിശേഷിപ്പിക്കുന്നത്. അസംസ്കൃത പശുവിൻ പാലിനൊപ്പം ആട്ടിൻ പാലുമായി കലര്‍ത്തിയാണ് ഇത് നിര്‍മ്മിക്കുന്നത്. പിക്കോസ് ഡി യൂറോപ്പ നാഷണൽ പാർക്കിന് ചുറ്റുമുള്ള ചുണ്ണാമ്പുകല്ല് ഗുഹകളിൽ സാധാരണയായി ഇത് നിര്‍മിച്ചു വരുന്നു. ഇവിടുത്തെ താപനിലയും ഈർപ്പവും മൂലം, സൂക്ഷ്മാണുക്കളുടെ പ്രവർത്തനഫലമായി ചീസിന് രൂക്ഷമായ രുചി ലഭിക്കുന്നു.

English Summary: World's Most Expensive Cheese Block Sold For More Than ₹ 27 Lakhs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA