ഇനി അടുക്കള ജോലിയെടുത്ത് വയ്യാന്ന് പറയണ്ട, സമയം കളയാതെ ഈ എളുപ്പ വഴികൾ പരീക്ഷിക്കൂ

women-kitchen
Image Credit: Deepak Sethi/istock
SHARE

പ്രഭാത ഭക്ഷണം മുതൽ രാത്രിയിലേക്കുള്ള അത്താഴം വരെ ശരിയാക്കി വച്ചിട്ടു വേണം ചിലർക്കെങ്കിലും ജോലിക്കു പോകാൻ. രാവിലെ എഴുന്നേറ്റ് ഇതെല്ലാം ചെയ്യുക എന്നത് ഏറെ സമയം നഷ്ടപ്പെടുത്തുന്ന കാര്യവുമാണ്. എന്നാൽ ചില കാര്യങ്ങൾ ഒഴിവ് സമയങ്ങളിൽ ചെയ്തു വച്ചാൽ അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാം. 

* ദോശയ്ക്കുള്ള മാവ് അരച്ച് ഫ്രിജിൽ സൂക്ഷിക്കാം. മാവിൽ ഉപ്പ് ചേർക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മൂന്നോ നാലോ ദിവസം വരെ ഉപയോഗിക്കാവുന്നതാണ്.

* ചമ്മന്തിയ്ക്കും കറികൾക്കുമുള്ള തേങ്ങ ചിരകിയോ, ചിരട്ടയിൽ നിന്നും അടർത്തി കഷ്ണങ്ങളാക്കിയോ ഫ്രിജിൽ വെയ്ക്കാം. കറികൾക്ക് ആവശ്യമുള്ളപ്പോൾ അരച്ച് ചേർക്കാവുന്നതാണ്. 

* അച്ചാറും നെയ്യും എല്ലായ്‌പ്പോഴും കരുതണം. കറികൾ വെയ്ക്കാൻ സമയമില്ലെങ്കിൽ ഇവ ഉപകാരപ്പെടും.

* ഒഴിവു സമയങ്ങളിൽ പച്ചക്കറികൾ അരിഞ്ഞു ഫ്രിജിൽ സൂക്ഷിക്കാം. പല കറികൾക്കും പല തരത്തിൽ അരിഞ്ഞു വെച്ചാൽ, എളുപ്പത്തിൽ തോരനും മറ്റ് ഒഴിച്ച് കറികളുമൊക്ക ഉണ്ടാക്കിയെടുക്കാം. 

* വറക്കാനും ഗ്രിൽ ചെയ്യാനുമുള്ള മീനും ഇറച്ചിയും നേരത്തെ തന്നെ മസാലകൾ പുരട്ടി ഫ്രിജിൽ വെയ്ക്കാം. അതുപോലെ തന്നെ പയറു വർഗങ്ങൾ വേവിച്ചു ഫ്രിജിൽ വെച്ചാൽ ആവശ്യസമയത്തു എടുത്തു ഉപയോഗിക്കാവുന്നതാണ്.

* സെമി കുക്ക് ചെയ്തു പൊറോട്ടയും ചപ്പാത്തിയും റൊട്ടിയുമൊക്കെ കുറച്ചു ദിവസം വരെ കേടുകൂടാതെ ഫ്രിജിൽ ഇരിക്കും. ഇങ്ങനെ ചെയ്യുന്നതും പണികൾ എളുപ്പത്തിലാക്കും.

* ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് സൂക്ഷിക്കുന്നതാണ്.

* തണ്ണിമത്തൻ, ആപ്പിൾ, ഓറഞ്ച്, പപ്പായ, പേരയ്ക്ക എന്നിവ വാങ്ങി വെച്ചാൽ ഇടനേരങ്ങളിൽ സ്നാക്ക് ആയി ഉപയോഗിക്കാം.

* തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു ഉത്തമമാണ്. എപ്പോഴും ഫ്രിജിൽ ഒരല്പം തൈര് സൂക്ഷിക്കാം. 

* കടല മാവ്, മുട്ട എന്നിവ എപ്പോഴും കരുതണം. പ്രഭാത ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലെങ്കിൽ ഇതുപയോഗിച്ച് ഓംലെറ്റ് തയാറാക്കിയെടുക്കാം. 

English Summary:  Kitchen Tips Tricks Useful Cooking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA