ചെമ്മീനാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, രുചിയിൽ തയാറാക്കാം

prawn
Image Credit: nino-p/Istock
SHARE

ഇരുമ്പ് ചീനച്ചട്ടിയില്‍, നല്ല മുളകും തേങ്ങാക്കൊത്തുമൊക്കെയിട്ട് വരട്ടിയെടുക്കുന്ന ചെമ്മീന്‍ ഫ്രൈ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ? മുരിങ്ങാക്കോലും മാങ്ങയുമിട്ട് വയ്ക്കുന്ന ചെമ്മീന്‍ കറിയുടെ അപാരരുചിയില്‍ അലിഞ്ഞുപോകാത്തവര്‍ ചുരുക്കമായിരിക്കും. അത്ര രുചികരമായി ചെമ്മീന്‍ പാകം ചെയ്യാന്‍ അറിഞ്ഞിരിക്കാം, ഈ കാര്യങ്ങള്‍!

ചെമ്മീന്‍ തൊലി കളയുമ്പോള്‍

ചെമ്മീനിന്‍റെ തൊലി കളയുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് ചെറിയ ചെമ്മീനാകുമ്പോള്‍ കുറച്ചുകൂടി ബുദ്ധിമുട്ടാവും. തലേ ദിവസം ഒരു സിപ്ലോക്ക് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍, ചെമ്മീനിന്‍റെ തൊലി കളയുന്നത് എളുപ്പമാകും.

സിര നീക്കം ചെയ്യുക

ചെമ്മീനിന്‍റെ ശരീരത്തില്‍ നീളത്തില്‍ കറുത്ത നിറത്തില്‍ നൂലുപോലെ കാണുന്ന ഭാഗമാണ് അതിന്‍റെ സിര. ഇത് അഗ്രം കൂര്‍ത്ത ഒരു കത്തി ഉപയോഗിച്ച് നീക്കം ചെയ്യുക. അല്ലെങ്കില്‍ ചെമ്മീന്‍ വാങ്ങുന്ന സമയത്ത്, വൃത്തിയാക്കി തരുന്ന കടയാണെങ്കില്‍ തൊലിക്കൊപ്പം ഈ സിര കൂടി കളഞ്ഞുതരാന്‍ മത്സ്യവ്യാപാരികളോട് ആവശ്യപ്പെടാം.

ഫ്രെഷ് ചെമ്മീന്‍ നോക്കി വാങ്ങുക

ചെമ്മീന്‍ കിട്ടാന്‍ യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. അതിനാല്‍ എപ്പോഴും നല്ല ഫ്രഷ്‌ ചെമ്മീന്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഫ്രീസറില്‍ വെച്ച് പഴകിയ ചെമ്മീന്‍ വാങ്ങുന്നത് ഒഴിവാക്കണം. മാത്രമല്ല, കടലില്‍ നിന്നും പിടിക്കുന്ന ചെമ്മീന്‍ എപ്പോഴും ഫാമില്‍ വളര്‍ത്തുന്നതിനേക്കാള്‍ രുചി കൂടുതലായിരിക്കും.

വലിയ ചെമ്മീന്‍ ഫ്രൈയ്ക്ക് രുചി കൂട്ടാന്‍

ഒരു കൈപ്പിടിയില്‍ ഒതുങ്ങാത്തത്ര വലിയ ചെമ്മീനും കൊഞ്ചുമെല്ലാം പാകം ചെയ്യുമ്പോള്‍, ഇത് ആദ്യം തന്നെ അമ്മിക്കല്ലില്‍ വെച്ച് ചെറുതായി ഒന്നു ചതയ്ക്കുക. ഫ്രൈ ചെയ്യാനായി ഇതിലേക്ക് മസാലകള്‍ ഇട്ടു കുഴയ്ക്കുക. മുഴുവന്‍ ചെമ്മീനിലേക്ക് മസാലകള്‍ ചേര്‍ക്കുന്നതിനേക്കാള്‍ രുചിയായിരിക്കും ഇങ്ങനെ ഫ്രൈ ചെയ്തെടുക്കുമ്പോള്‍.

തലയിലെ തോട് കളയാതെ ട്രൈ ചെയ്ത് നോക്കൂ

ചെമ്മീന്‍ വൃത്തിയാക്കുമ്പോള്‍, ആന്തരാവയവങ്ങള്‍ എല്ലാം കളയുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്നാല്‍ തലയിലെ തോട് കളയാതെ പാകം ചെയ്ത് നോക്കൂ. ഇങ്ങനെ ചെയ്യുന്നത്, കറിയില്‍ ചെമ്മീന്‍ ഉടഞ്ഞുപോകാതിരിക്കാനും ഫ്രൈ ചെയ്യുമ്പോള്‍ കരിഞ്ഞു പോകാതിരിക്കാനും സഹായിക്കും.

English Summary: This Is The Right Way To Choose And Clean Prawns Before Cooking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA