വെല്ലുവിളി ഏറ്റെടുത്ത യുവതി, ഒരു മിനിറ്റിൽ അരകിലോഗ്രാം മോസറല്ല ചീസ് ഒറ്റയിരുപ്പിൽ കഴിച്ചു

cheese-eating
Image Credit: guinnessworldrecords/Isntagram
SHARE

ചീസിൽ തന്നെ മോസറല്ലയോട് പ്രിയമുള്ളവരാണ് കൂടുതൽ പേരും. എന്നാൽ എത്ര രുചികരമെന്നു പറഞ്ഞാലും ഒറ്റയിരുപ്പിൽ അരകിലോഗ്രാം ചീസ് കഴിക്കാൻ പറഞ്ഞാൽ ആരെങ്കിലും ആ ചലഞ്ചിന്‌ തയാറാകുമോ? ഇല്ല എന്ന് തന്നെയായിരിക്കും ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ആ ചലഞ്ച് സ്വീകരിച്ചിരിക്കുകയാണ് ലിയ ഷട്ട്കെവർ എന്ന യുവതി. വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല, അരകിലോഗ്രാം മോസറല്ല ചീസ് ഒറ്റയിരുപ്പിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിച്ചു തീർത്ത് റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു ലിയ. 

വിഡിയോ ആരംഭിക്കുമ്പോൾ ലിയ ഷട്ട്കെവർ മേശയ്ക്കു അഭിമുഖമായി ഇരിക്കുകയാണ്. ഒരു പാത്രത്തിൽ രണ്ടു വലിയ കഷ്ണം മോസറല്ല ചീസും കാണാം. ടൈമർ ഓൺ ആകുന്നതോടെ ഒരു കഷ്ണം ചീസ് കഴിക്കാൻ ആരംഭിക്കുന്നു. നിമിഷനേരം കൊണ്ട് തന്നെ അത് കഴിച്ചു തീർക്കുന്നതും അതിനുശേഷം അടുത്ത കഷ്ണം കഴിക്കാൻ ആരംഭിക്കുന്നതും കാണാം. രണ്ടാമത്തെ കഷ്ണം കഴിക്കുന്നതിനിടയിൽ കുറച്ചു സമയം നിർത്തുന്നുണ്ടെങ്കിലും വളരെ കുറച്ചു സമയം കൊണ്ട് തന്നെ അതും കഴിച്ചു തീർക്കുന്നുമുണ്ട്. ഒരുമിനിറ്റ് 2.34 സെക്കൻഡിനുള്ളിലാണ് ലിയയുടെ നേട്ടം. ഇത് ആദ്യത്തെ തവണയല്ല, ലിയ ഇത്തരം ചലഞ്ചുകളിൽ പങ്കെടുക്കുന്നത്. ഭക്ഷണം കഴിക്കുന്ന വിവിധ ചലഞ്ചുകളിലായി 33 ലോക റെക്കോർഡുകൾ ഈ യുവതിയുടെ പേരിലുണ്ട്. 

വിഡിയോ

ചീസ് കഴിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. ധാരാളം പേരാണ് വിഡിയോയുടെ താഴെ കമെന്റുകളുമായി എത്തിയത്. അതിൽ തന്നെയും വിമർശനാത്മകമായ കുറിപ്പുകളാണ് കൂടുതലും. ഇത് കണ്ടിരുന്നതിനു തനിക്ക് ഒരു ലോക റെക്കോർഡ് നൽകൂ എന്നൊരാൾ എഴുതിയപ്പോൾ ഇതൊരു വലിയ കാര്യമാണോ എന്നും ഈ ചലഞ്ചിന് ശേഷം അവൾ പോയത് ആശുപത്രിയിലേയ്ക്കായിരിക്കും എന്നുമാണ് വിഡിയോയുടെ താഴെയുള്ള മറ്റൊരു കുറിപ്പ്. ഇത് തീർത്തും അനാരോഗ്യകരമാണെന്നും റെക്കോർഡിന് വേണ്ടി എന്തും ചെയ്യുമോ എന്നുമാണ് ഒരാൾ ചോദ്യമുന്നയിച്ചിരിക്കുന്നത്. എന്തായാലും ഈ ലോക റെക്കോർഡ് സോഷ്യൽ ലോകത്തിനു അത്രയ്ക്കങ്ങു പിടിച്ചിട്ടില്ലെന്നു ചുരുക്കം. 

English Summary: Woman Creates Guinness World Record By Eating Half kg Cheese in One Minute

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS