പോപ്കോണിന്റെ പുത്തൻ സ്റ്റൈൽ; അടിപൊളി നിറവും രുചിയും!

popcorn
Image Credit: Instagram.com/funfood1
SHARE

പോപ്‌കോണ്‍ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. സിനിമാ തിയറ്ററില്‍ പോയാല്‍ എന്തു തരം പോപ്‌കോണ്‍ വാങ്ങിക്കണം എന്നതാണ് ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍! പ്ലെയിന്‍,കാരമല്‍, സോള്‍ട്ടഡ്, ബട്ടര്‍, ചോക്ലേറ്റ് എന്നിങ്ങനെ നൂറായിരം വെറൈറ്റികള്‍ പോപ്‌കോണിലുണ്ട്. പ്രത്യേക ചേരുവകള്‍ ഒന്നും ചേര്‍ക്കാതെയുള്ള പ്ലെയിന്‍ പോപ്‌കോണ്‍ ആണെങ്കില്‍, ഫിറ്റ്‌നെസ് പ്രേമികളുടെ പ്രിയ ലഘുഭക്ഷണമാണ്.

പോപ്‌കോണിന്‍റെ ഒരു പുത്തന്‍ വകഭേദമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാകുന്നത്. തണ്ണിമത്തന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പോപ്‌കോണ്‍ ആണിത്, ഇതിന്‍റെ നിറമാണ് ഏറ്റവും വലിയ ആകര്‍ഷണം. FunFood1.O എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം വൈറലായത്. പിന്നീട് ഒട്ടേറെ ഫുഡ് വ്ലോഗര്‍മാര്‍ ഈ വീഡിയോ ഏറ്റെടുത്തു.

ഒരു പാന്‍ അടുപ്പില്‍ വച്ച്, അതില്‍ ഒരു കഷ്ണം തണ്ണിമത്തന്‍ വയ്ക്കുന്നതാണ് ആദ്യം വിഡിയോയില്‍ കാണുന്നത്. ഇതിലേക്ക് പോപ്‌കോണും പൊടിച്ച പഞ്ചസാരയും ചേര്‍ന്ന മിക്സ് ഇടുന്നു. അതിനു ശേഷം, തണ്ണിമത്തന്‍ ഒരു ചട്ടുകം കൊണ്ട് നന്നായി ഉടയ്ക്കുന്നു. അപ്പോള്‍ തണ്ണിമത്തന്‍റെ ചുവന്ന നിറമുള്ള നീര് മുഴുവനും ഊറി വരുന്നു. ഈ സമയമാകുമ്പോഴേക്കും പോപ്‌കോണ്‍ ഓരോന്നായി വിടര്‍ന്നു വരാന്‍ തുടങ്ങുന്നു. അപ്പോള്‍ത്തന്നെ പാന്‍ ഒരു മൂടി കൊണ്ട് മൂടി വയ്ക്കുന്നു. അല്‍പ്പസമയത്തിനുള്ളില്‍ത്തന്നെ വിടര്‍ന്നുവന്ന പോപ്‌കോണ്‍ കൊണ്ട് പാന്‍ നിറയുന്നു. 

വിഡിയോ

തണ്ണിമത്തന്‍റെ മനോഹരമായ പിങ്ക് നിറമാണ് ഈ പോപ്‌കോണിന്‍റെ പ്രധാന ആകര്‍ഷണം. മധുരമുള്ളതും ക്രിസ്പിയുമാണ് ഈ പോപ്‌കോണ്‍ എന്ന് വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നുണ്ട്. എന്നാല്‍ തണ്ണിമത്തന്‍റെ നീരില്‍ ഇത് നനഞ്ഞു കുതിര്‍ന്നു പോകില്ലേ എന്ന് കാഴ്ചക്കാര്‍ കമന്റ് ചെയ്തിട്ടുണ്ട്. പോപ്‌കോണിന്‍റെ നിറത്തെക്കുറിച്ചാണ് കൂടുതല്‍ പേരും അഭിപ്രായം പറഞ്ഞിട്ടുള്ളത്. തണ്ണിമത്തന്‍റെ നിറം യഥാര്‍ത്ഥത്തില്‍ ഇത്ര കടുത്തതല്ലെന്നും, വ്ളോഗര്‍ ഏതോ ഫുഡ് കളര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഒരുപാടു കമന്‍റുകളുണ്ട്. 

വിഡിയോ ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇതുവരെ കണ്ടത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമെല്ലാം തണ്ണിമത്തന്‍ പോപ്‌കോണ്‍ ഉണ്ടാക്കുന്ന വിഡിയോകള്‍ വൈറലാണ്.

English Summary: Watermelon Popcorn Recipe Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS