ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്; തനിനാടൻ വിഭവവുമായി പ്രിയങ്ക ചോപ്ര
Mail This Article
തിരക്കുകൾ എത്രയൊക്കെയുണ്ടെങ്കിലും ഏതൊക്കെ നാട്ടിൽ നിന്നുമുള്ള ഭക്ഷണം രുചിച്ചാലും ഒടുവിൽ എത്തുക കഴിച്ചു ശീലിച്ച നമ്മുടെ തനതു വിഭവങ്ങളിൽ തന്നെയായിരിക്കും. പ്രിയങ്ക ചോപ്രയും ഇതേ പാതയിൽ തന്നെയാണ്. തമിഴിൽ നിന്നും തുടങ്ങി, ബോളിവുഡും കടന്നു ഹോളിവുഡിൽ എത്തി നിൽക്കുന്ന പ്രിയങ്കയ്ക്ക് പക്ഷേ പ്രിയമേറെയുള്ളതു ഇന്ത്യൻ ഭക്ഷണത്തോട് തന്നെയാണ്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി നാടൻ രുചികളോടുള്ള ഇഷ്ടത്തിന് അടിവരയിടുന്നത് തന്നെയായിരുന്നു.
യാത്രയ്ക്കിടയിൽ വിമാനത്തിൽ നിന്നും പകർത്തിയ ചിത്രമായിരുന്നു പ്രിയങ്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കൈകളിൽ പോഹ (അവൽ) കൊണ്ട് തയാറാക്കിയ ഒരു വിഭവവുമുണ്ടായിരുന്നു. ഗ്രീൻ പീസും കറിവേപ്പിലയും കടുകും ഉള്ളിയും പോലുള്ള തനിനാടൻ ചേരുവകൾ ചേർത്താണ് വിഭവം തയാറാക്കിയിരിക്കുന്നതെന്നു ചിത്രത്തിൽ നിന്നും വ്യക്തമാണ്. തനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം തന്നതിന് ഹൻഗ്രി എമ്പയറിനെ ടാഗ് ചെയ്ത് നന്ദി അറിയിച്ചിട്ടുമുണ്ട് പ്രിയങ്ക ചോപ്ര.
സിനിമകൾ പോലെ തന്നെ ഭക്ഷണത്തോടും ഏറെ താല്പര്യമുണ്ട് പ്രിയങ്കയ്ക്ക് എന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അതിലേറെ ഇഷ്ടം ഇന്ത്യൻ രുചികളോട് തന്നെയാണെന്ന് താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ തന്നെ പറയുന്നു. കുറച്ചു നാളുകൾക്കു മുൻപ് ചിപ്സ് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രവും പ്രിയങ്ക പങ്കുവച്ചിരുന്നു. തനിക്കേറെ ഇഷ്ടമുള്ള ചിപ്സ് ആണിതെന്നും അന്ന് കുറിച്ചിരുന്നു.
English Summary: This Desi Classic Is Priyanka Chopra's "Favourite Breakfast