ADVERTISEMENT

ഷുഗറും കൊളസ്ട്രോളും പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക് വേണ്ടി എന്ന പരസ്യവാചകത്തില്‍ ഇറങ്ങുന്ന ഡൈജസ്റ്റീവ് ബിസ്ക്കറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓട്സ് കൊണ്ടും ചെറുധാന്യങ്ങള്‍ കൊണ്ടും ഗോതമ്പ് കൊണ്ടുമെല്ലാം ഉണ്ടാക്കുന്ന ഇത്തരം ബിസ്ക്കറ്റുകള്‍ വളരെ വേഗത്തില്‍ത്തന്നെ ജനപ്രിയമായിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍, അവ ദഹനത്തെ സഹായിക്കും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നെല്ലാം പരസ്യത്തില്‍ കാണാം, എന്നാല്‍ ബ്രാൻഡുകളുടെ ഇത്തരം അവകാശവാദങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

 

ഈ കാര്യം വളരെ വിശദമായിത്തന്നെ വിശദീകരിച്ചു കൊണ്ട്  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ഇട്ടിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് റിച്ച ഗംഗാനി. ഡൈജസ്റ്റീവ് ബിസ്‌ക്കറ്റ് ഒരു "അപകടം" ആണെന്ന് ഇവര്‍ പറയുന്നു.

 

ഇത്തരം ബിസ്‌ക്കറ്റുകൾ ഉണ്ടാക്കുന്ന ഒരു വിഡിയോയും റിച്ചയുടെ പോസ്റ്റില്‍ കാണാം.

വിഡിയോ

ആട്ട, ബ്രൗൺ ഷുഗർ, വെജിറ്റബിൾ ഓയിൽ മുതലായവ ഉപയോഗിച്ച് നിർമ്മിച്ച കുക്കികളാണ് ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകൾ. ഇവയ്ക്ക് ചെറുതായി മധുരം കാണും. പെട്ടെന്ന് വിശപ്പ് മാറ്റിത്തരാന്‍ ഇത് സഹായിക്കും. ചില ബിസ്ക്കറ്റുകളില്‍ ബേക്കിംഗ് സോഡ അടങ്ങിയിട്ടുണ്ട്. ഇത് കുറഞ്ഞ അളവില്‍ നെഞ്ചെരിച്ചിൽ, ദഹനക്കേട്, മറ്റ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് ഒരു അന്റാസിഡായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകളില്‍ ഇവയുടെ അളവ് കൃത്യമായി രേഖപ്പെടുത്താറില്ല.

 

എന്തുകൊണ്ടാണ് ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകൾ അനാരോഗ്യകരമായി കണക്കാക്കുന്നത് എന്നതിനെക്കുറിച്ച് റിച്ചയ്ക്ക് കൃത്യമായ ഉത്തരമുണ്ട്.

 

ഡൈജസ്റ്റീവ് ബിസ്‌ക്കറ്റിൽ പഞ്ചസാര, കൊഴുപ്പ്, സോഡിയം, സസ്യ എണ്ണ, മൈദമാവ് മുതലായവ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തിൽ അധിക കലോറി ചേർക്കുന്നു. ഒരു ഡൈജസ്റ്റീവ് ബിസ്‌ക്കറ്റിൽ സാധാരണയായി കുറഞ്ഞത് 50 കലോറി അടങ്ങിയിട്ടുണ്ട്. പഞ്ചസാര, മൈദ, സോഡിയം എന്നിവയിൽ നിന്നുള്ള അനാരോഗ്യകരമായ കലോറി ആരോഗ്യത്തിന്‌ ദോഷകരവും ശരീരഭാരം കുറയ്ക്കുന്നതിനുപകരം, വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകൾ മിക്കതിലും 80% മൈദയാണ്. വെറും 20% മാത്രമാണ് ഓട്സും മറ്റ് ആരോഗ്യകരമായ ധാന്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളത്.

 

ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകൾക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ചില ഓപ്ഷനുകളും റിച്ച നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു പിടി അണ്ടിപ്പരിപ്പ് ഒരു മികച്ച ഓപ്ഷനാണ്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ അവയിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും നിറഞ്ഞ സീസണൽ പഴങ്ങൾ, ഒമേഗ -3, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നിവയുൾപ്പെടെയുള്ള പോഷകഗുണങ്ങള്‍ അടങ്ങിയ വിവിധ വിത്തുകള്‍  വറുത്ത മഖാന, വറുത്ത കടല എന്നിവയെല്ലാം ബിസ്ക്കറ്റിന് പകരം സ്നാക്കുകളായി ഉപയോഗിക്കാം.

English Summary: oats digestive biscuits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com