ADVERTISEMENT

ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടില്ലേ, പൊരിച്ച മീന്‍ നല്ല കറുമുറാ എന്നിരിക്കുന്നത്? എന്നാല്‍ നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുമ്പോഴാകട്ടെ, അത് അത്രയും മൊരിഞ്ഞു കിട്ടാറില്ല. അത്രയും ക്രിസ്പിയായി മീന്‍ വീട്ടില്‍ത്തന്നെ വറുത്തെടുക്കാം. അതിനായി ചില കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കണം.

ആദ്യം തന്നെ പൊരിക്കാനായി എടുക്കുന്ന മീനില്‍ അധികം ജലാംശം തങ്ങി നില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. ആവശ്യമെങ്കില്‍ അധിക വെള്ളം ഒരു പേപ്പര്‍ ടവ്വല്‍ കൊണ്ട് തുടച്ച് ഉണക്കിയെടുക്കാം. 

മീന്‍ പൊരിച്ചെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എണ്ണ ഇടത്തരം ചൂടില്‍ വേണം ചൂടാക്കാന്‍. ചൂടായ എണ്ണയിൽ  മീൻ കഷണങ്ങൾ സൌമ്യമായി വയ്ക്കണം. ഓരോ വശത്തും ഏകദേശം 3-4 മിനിറ്റ്, അല്ലെങ്കിൽ സ്വർണ്ണ തവിട്ട് നിറമാകുന്നത് വരെ ഫ്രൈ ചെയ്യുക.

മീന്‍ പൊരിച്ചത് സ്പെഷ്യല്‍ റെസിപ്പി

ചേരുവകൾ

∙ ½ കിലോ മത്സ്യം

∙ 2 ടീസ്പൂൺ, അല്ലെങ്കിൽ ആവശ്യത്തിന് എണ്ണ 

ആദ്യത്തെ മാരിനേഷന്

∙ 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 

∙ ആവശ്യത്തിന് നാരങ്ങ നീര്

∙ ഉപ്പ് ആവശ്യത്തിന്

∙ ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി 

∙ ¾ ടീസ്പൂൺ ഗരം മസാല 

∙ ½ ടീസ്പൂൺ മല്ലിപ്പൊടി (ഓപ്ഷണൽ)

∙ ½ ടീസ്പൂൺ ചുവന്ന മുളകുപൊടി 

രണ്ടാമത്തെ മാരിനേഷന്

∙ 1 ½ ടേബിൾസ്പൂൺ അരി മാവ് 

∙ 1 ½ ടേബിൾസ്പൂൺ കടലപ്പൊടി

∙ ഉപ്പ് ആവശ്യത്തിന്

∙ ½ ടീസ്പൂൺ ചുവന്ന മുളകുപൊടി 

∙ 1 തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത് 

തയ്യാറാക്കുന്ന വിധം

∙ ആദ്യത്തെ മാരിനേഷന്‍ ചെയ്യാനായി ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചുവന്ന മുളക് പൊടി, മഞ്ഞൾ, ഗരം മസാല, മല്ലിപ്പൊടി, നാരങ്ങ നീര് എന്നിവ ഒരു പ്ലേറ്റില്‍ എടുത്ത് നന്നായി മിക്സ് ചെയ്യുക.

∙ നന്നായി കഴുകിയ മീന്‍ കഷ്ണങ്ങള്‍ ഒരു തുള്ളി വെള്ളമില്ലാതെ എടുക്കുക. അതിനു മുകളിലേക്ക് ഈ മസാല പുരട്ടുക. എന്നിട്ട് ഇത് മാറ്റിവെക്കുക.

∙ രണ്ടാമത്തെ മാരിനേഷനായി, അരിപ്പൊടി, ഉപ്പ്, ചുവന്ന മുളകുപൊടി, കറിവേപ്പില എന്നിവ മിക്സ് ചെയ്യുക. ഈ മിക്സില്‍ മീന്‍ ഇരുവശത്തും നന്നായി മുക്കിയെടുക്കണം. ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ ഇത് മാറ്റി വയ്ക്കുക. 

∙ ഇങ്ങനെ മാരിനേറ്റ് ചെയ്ത മീന്‍ ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് ഇടത്തരം ചൂടില്‍ പൊരിച്ചെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com