ADVERTISEMENT

വീക്കെന്‍ഡില്‍ ചിക്കന്‍ ഇല്ലാതെ എന്താഘോഷം! എന്നാലോ, പൊരിച്ചതും കരിച്ചതുമെല്ലാം ഉണ്ടാക്കാന്‍ എത്ര ലിറ്റര്‍ എണ്ണ ഒഴിക്കണം എന്നതോര്‍ത്ത് ടെന്‍ഷനാണോ? എങ്കിലിനി എണ്ണയില്ലാതെ ചിക്കന്‍ ഉണ്ടാക്കാം. ഒരു സ്പൂണ്‍ നെയ്യ് മാത്രം ഉപയോഗിച്ച്, അടിപൊളി ചിക്കന്‍ മസാലയുണ്ടാക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷന്‍ കോച്ചും കേരള സ്ട്രോങ്ങ്‌ വുമണ്‍ 22 ടൈറ്റില്‍ വിന്നറുമായ നിത്യ സുരേഷ് നീലമ്പത്ത്.

ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

ചിക്കൻ - 1 കിലോ കറി കട്ട്

കശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

മഞ്ഞൾപൊടി - അര ടീസ്പൂൺ

ഗരം മസാല - 1 ടീസ്പൂൺ

ചിക്കൻ മസാല - 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

*നന്നായി വൃത്തിയാക്കിയ ചിക്കനിലേക്ക് മസാലകൾ എല്ലാം ചേർത്ത് നന്നായി പിടിപ്പിച്ച് കുറച്ചുനേരം മാരിനേറ്റ് ചെയ്തെടുക്കുക

*ഒരു പാന്‍ അടുപ്പില്‍ വച്ച് നന്നായി ചൂടാവുമ്പോൾ അതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ഇടുക. ചെറു തീയിൽ അൽപ്പനേരം അടച്ചുവെച്ചു വേവിക്കുക.

*ചിക്കന്‍ കരിഞ്ഞ് അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കണം.  

*30 മിനിറ്റോളം ഇങ്ങനെ വേവിക്കുക. ഇറക്കിവയ്ക്കും മുൻപ് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. രുചികരമായ ചിക്കൻ മസാല റെഡി.

English Summary:

Easy Chicken Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com