മിനിറ്റുകൾ കൊണ്ട് വെളുത്തുള്ളി പൊളിച്ചെടുക്കാം; ഈ ട്രിക്ക് കൊള്ളാം

Mail This Article
മീനിനും ഇറച്ചിയ്ക്കും അച്ചാറിനുമൊക്കെ ഏറ്റവും കൂടുതൽ ചേർക്കുന്നതാണ് വെളുത്തുള്ളി. ആരോഗ്യത്തിനും ഏറെ ഗുണകരമാണിത്. എന്നാൽ വെളുത്തുള്ളി പൊളിച്ചെടുക്കുകയെന്നത് ടാസ്കാണ്. വളരെ പാടാണ്. ചില എളുപ്പവഴി കൊണ്ട് വെളുത്തുള്ളി ഈസിയായി പൊളിച്ചെടുക്കാം. ഒറ്റ മിനിറ്റുകൊണ്ട് വളരരെ ഈസിയായി വെളുത്തുള്ളി പൊളിച്ചെടുക്കുന്ന വിഡിയോകളുമുണ്ട്.
∙വെളുത്തുള്ളി അടർത്തിയെടുത്ത് ഒരു ബൗളിൽ ഇടാം. അതിലേക്ക് ചെറുചൂടുവെള്ളവും ഒഴിച്ച് 2 മിനിറ്റ് നേരം വയ്ക്കാം. ശേഷം വെളുത്തുള്ളിയുടെ തൊലി പെട്ടെന്ന് അടർന്ന് വരുന്നതായി കാണാം. ഇങ്ങനെ വെളുത്തുള്ളി തൊലി കളഞ്ഞെടുത്ത് ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്.
∙ഒരേ വലുപ്പമുള്ള 2 പാത്രങ്ങൾ എടുക്കാം. ഒരു പാത്രത്തിൽ വെളുത്തുള്ളി അടർത്തി ഇട്ടുകൊടുക്കാം. മറ്റേ പാത്രം കൊണ്ട് അടച്ച് വച്ച് 20 സെക്കന്‍ഡ് നന്നായി ഷേയ്ക്ക് ചെയ്യാം. വെളുത്തുള്ളിയുടെ തൊലി ഇളകി വന്നതു കാണാം.
∙വെളുത്തുള്ളി അടർത്തി എടുത്ത അല്ലിയുടെ ചുവട് ഭാഗം കത്തികൊണ്ട് മുറിയ്ക്കാം. ശേഷം കത്തിയുടെ പുറംഭാഗം കൊണ്ട് അമർത്താം. ഇൗസിയായി തൊലി പൊളിച്ചെടുക്കാം. ഒറ്റമിനിറ്റ് കൊണ്ട് വെളുത്തുള്ളിയുടെ തൊലി കളയാവുന്നതാണ്.
∙കിച്ചൺ ടൗവ്വലില്‍ വെളുത്തുള്ളി അല്ലികളായി വച്ച് ടൗവ്വൽ കൊണ്ട് തന്നെ തിരുമ്മി കൊടുക്കുക, വെളുത്തുള്ളിയുടെ തൊലി ഇളകി വരുന്നത് കാണാം.
∙പാൻ ചൂടാക്കാം അതിലേക്ക് 2 സ്പൂൺ എണ്ണ ഒഴിക്കാം. ശേഷം ചുവടു ഭാഗം നോക്കിയിട്ട് അടർത്തിയെടുക്കാത്ത വെളുത്തുള്ളി ഒാരോന്നായി പാനിലേക്ക് വച്ചു കൊടുക്കാം.തിരിച്ചും മറിച്ചും ഇട്ട് ചൂടാക്കണം. അതിനുശേഷം തീ അണയ്ക്കാം. അപ്പോൾതന്നെ വെളുത്തുള്ളിയുടെ തൊലിയും അടർന്നുവരും.