ADVERTISEMENT

പയർവർഗങ്ങളിൽ പലതും പാകം ചെയ്യുന്നതിനുമുമ്പ് കഴുകിയെടുക്കലാണ് നമ്മൾ മിക്കവരും. കടല, ഗ്രീൻപീസ് അങ്ങനെ കുതിർക്കൽ ആവശ്യമുള്ളതുമാത്രം തലേദിവസം വെള്ളത്തിലിട്ടുവയ്ക്കും. ഇങ്ങനെ വെള്ളത്തിലിട്ട് വയ്ക്കുന്നത് കുതിർന്നുവരാൻ വേണ്ടി മാത്രമാണെന്നല്ലേ നമ്മൾ എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ സയൻസ് പറയുന്നത് പയറുപരിപ്പുവർഗങ്ങൾ വെള്ളത്തിലിട്ട് കുതിർക്കുന്നതിന് മറ്റു പല കാരണങ്ങൾ കൂടിയുണ്ടെന്നാണ്. ഞൊടിയിടയിൽ പാകം ചെയ്യുന്നതിനായി മിക്ക ആളുകളും പരിപ്പ് പോലെയുള്ള എളുപ്പം വേവുന്ന പയറുവർഗങ്ങൾ കുതിർക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാൽ കുതിർക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെന്നും പാചകം ചെയ്യുന്നതിനുമുമ്പ് ഇത് നിർബന്ധമാണെന്നും ശാസ്ത്രം പറയുന്നു. 

ചെറുപയറും കടലയും കഴിക്കുമ്പോൾ വയറ്റിൽ ഗ്യാസുണ്ടോ? ഇങ്ങനെ ചെയ്യാം

1. ചില പയർവർഗങ്ങൾക്ക് ശരീരത്തിൽ ഗ്യാസും വീക്കവും ഉണ്ടാക്കുന്ന പ്രവണതയുണ്ട്. പയറുകളിൽ ഫൈറ്റേറ്റുകളും ലെക്റ്റിനുകളും അടങ്ങിയിരിക്കുന്നു, ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും ശരീരത്തിലെ ഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന മൂലകങ്ങളെ ഇല്ലാതാക്കുന്നതിലൂടെയും യഥാർത്ഥത്തിൽ പ്രയോജനം ചെയ്യും. ലെക്റ്റിനുകളും ഫൈറ്റേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ കുതിർക്കുകയും തിളപ്പിക്കുകയും ചെയ്യുന്നത് ഈ സംയുക്തങ്ങളെ നിർവീര്യമാക്കുകയും ദഹന പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും.

2. പയറുവർഗങ്ങൾ കുതിർക്കുന്നത് ശരീരത്തിന്റെ ധാതുക്കളുടെ ആഗിരണ നിരക്ക് വർദ്ധിപ്പിക്കുന്നു. പരിപ്പ് കുറച്ച് നേരം കുതിർത്താൽ ഫൈറ്റേസ് എന്ന എൻസൈം സജീവമാകും. ഫൈറ്റേസ് ഫൈറ്റിക് ആസിഡിനെ വിഘടിപ്പിക്കുന്നതിനും കാൽസ്യം, ഇരുമ്പ്, സിങ്ക് എന്നിവയെ ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ആഗിരണപ്രക്രിയ വളരെ എളുപ്പമാക്കുന്നു. കുതിർക്കുന്നത് പയറിലെ സങ്കീർണമായ അന്നജത്തെ വിഘടിപ്പിച്ച് ദഹിപ്പിക്കാൻ എളുപ്പമാക്കുന്ന അമൈലേസ് എന്ന സംയുക്തത്തെയും സജീവമാക്കുന്നു. അതുപോലെ കുതിർക്കുമ്പോൾ പരിപ്പ് പയറുവർഗങ്ങളിലെ ഗ്യാസിന് കാരണമാകുന്ന സംയുക്തങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മിക്ക പയർവർഗങ്ങളിലും സങ്കീർണമായ ഒലിഗോസാക്രറൈഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരവണ്ണം, ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് കാരണമാകുന്നത് പഞ്ചസാരയാണ്. 

3. മിക്കവാറും പയർപരിപ്പ് വർഗങ്ങൾ പോളിഷ് ചെയ്ത് നല്ല നിറമൊക്കെ പൂശിയാണ് നമ്മുടെ കൈകളിലെത്തുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ നിറങ്ങളും അഡിറ്റീവുകളും ഉപയോഗിച്ചാണ് മിനുക്കിയിരിക്കുന്നത്. നിറങ്ങളുടെയും തിളക്കമുള്ള അഡിറ്റീവുകളുടെയും സാന്നിധ്യം ഒഴിവാക്കാൻ പയർ നന്നായി കഴുകി കുതിർക്കാൻ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ചില സന്ദർഭങ്ങളിൽ പയറിന്റെ  ശുചീകരണവും വൃത്തിഹീനമായ പാക്കേജിങ്ങും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, സുരക്ഷിതമായ ഉപഭോഗം ഉറപ്പാക്കാൻ പയർ ശരിയായി കഴുകുക, കുതിർക്കുക, ശേഷം മാത്രം പാകം ചെയ്യുക. 

4. പാകം ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിങ്ങൾ പയർവർഗങ്ങളും പയറും കുതിർക്കേണ്ടതിന്റെ മറ്റൊരു കാരണം പാചക സമയം കുറയ്ക്കുക എന്നതാണ്. രാജ്മ, ഗ്രീൻപീസ്, കടല എന്നിവ മൃദുവാക്കാൻ ആവശ്യമായ സമയം ഏകദേശം 10-12 മണിക്കൂറാണ്. ചെറുപയർ, ഉഴുന്ന്, പരിപ്പ്, എന്നിവയ്ക്ക് 6-8 മണിക്കൂറും ആവശ്യമാണ്. 

5. നന്നായി കുതിർത്ത് വൃത്തിയാക്കിയ ശേഷം,പരിപ്പ് അടക്കമുള്ളവ വേവിയ്ക്കുമ്പോൾ, ഒരു നുള്ള് മഞ്ഞൾപൊടി കൂടി ചേർക്കണം. ഇത് പയർവർഗങ്ങൾ അടങ്ങിയിരിക്കുന്ന അവശേഷിക്കുന്ന വിഷാംശത്തെക്കൂടി നീക്കി ഒരു ആൻറി ബാക്ടീരിയൽ എഫക്ടായി നിലകൊള്ളും.

English Summary:

reasons why you should soak dal before cooking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com