ADVERTISEMENT

കൂടിയാലും കുറഞ്ഞാലും പ്രശ്നക്കാരനാകുന്ന ഒരു പാചകക്കൂട്ട്, കറികളുടെ രുചി വർധിപ്പിക്കാൻ ഏറെ സഹായി. ആരാണന്നല്ലേ? ഉപ്പ് തന്നെ. കറികളിൽ ആയാലും പലഹാരങ്ങളിലായാലും ഉപ്പില്ലാതെ തയാറാക്കുക എന്നത് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. കൂടിയ അളവിലുള്ള ഉപയോഗം അസുഖങ്ങൾക്ക് ഇടവരുത്തുമെങ്കിലും ഉപ്പ് ചേർക്കാതെ നമ്മൾ ഒന്നും തന്നെയും തയാറാക്കാറില്ല. മധുര പലഹാരമാണെങ്കിൽ പോലും ആ മധുരമൊന്നു സമതുലിതാവസ്ഥയിൽ എത്തണമെങ്കിൽ ഒരു നുള്ള് ഉപ്പ് കൂടിയേ തീരൂ. സാധാരണയായി നമ്മൾ ഉപയോഗിക്കുന്നത് വെളുത്ത നിറത്തിലുള്ള ഉപ്പാണ്. എന്നാൽ കറുത്ത നിറത്തോടു കൂടിയ ഉപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഗുണങ്ങളിൽ ഏറെ മുന്നിലുള്ള കറുത്ത ഉപ്പ് വിഭവങ്ങളുടെ രുചിയും വർധിപ്പിക്കും. 

കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വലിയ തോതിൽ അടങ്ങിയിട്ടുള്ള കറുത്ത ഉപ്പ് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. വെളുത്ത ഉപ്പിൽ കൂടുതലായി അടങ്ങിയിട്ടുള്ള സോഡിയം രക്ത സമ്മർദ്ദം വർധിപ്പിക്കും. മാത്രമല്ല,  മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. എന്നാൽ കറുത്ത ഉപ്പിൽ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. വെളുത്ത ഉപ്പിനെ അപേക്ഷിച്ച് പോഷകങ്ങളും കറുത്ത ഉപ്പിലാണ് കൂടുതൽ. ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ വയറിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കുന്നതിനും കറുത്ത ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാകാനിതിനു കഴിയും.

കറുത്ത ഉപ്പിന്റെ ഗുണങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് പിത്തരസം ഉത്പാദിപ്പിക്കുന്നതിനായിതു  കരളിനെ സഹായിക്കുന്നുവെന്നത്. മാത്രമല്ല, ശരീരത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നു കൂടെ വയറുവേദന പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്. ശരീര ഭാരം നിയന്ത്രിക്കുക, മലബന്ധം തടയുക, പേശീവലിവ് കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളുമുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളവർ  നിർബന്ധമായും കറുത്ത ഉപ്പ് ഉപയോഗിക്കണം. ഈ ഉപ്പ് കഴിക്കുന്നവരിൽ രക്ത ചംക്രമണം ശരിയായ രീതിയിൽ നടക്കാൻ സഹായിക്കുമെന്നത് കൊണ്ടുതന്നെ രക്തസമ്മർദ്ദത്തിന്റെ തോത് കുറയ്ക്കാൻ കഴിയും. 

ഇന്ത്യ, പാകിസ്ഥാൻ, നേപാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് റോക്ക് സാൾട്ട് എന്ന പേരിലറിയപ്പെടുന്ന കറുത്ത ഉപ്പ് കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയിൽ ഹിമാലയൻ മലനിരകളിൽ നിന്നുമാണിത് ശേഖരിക്കുന്നത്. വിപണിയിൽ സുലഭമാണ് കറുത്ത ഉപ്പ്.

English Summary:

Food News, Health Benefits of Black Salt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com