ADVERTISEMENT

കൂർക്ക ഇഷ്ടപ്പെമില്ലാത്തവർ ചുരുക്കമാണെങ്കിലും വൃത്തിയാക്കിയെടുക്കേണ്ട ബുദ്ധിമുട്ട് ഓർത്തു പലരും വാങ്ങാതെ ഒഴിവാക്കാറുണ്ട്. ചതച്ച മുളകും ചെറിയുള്ളിയും വെളുത്തുള്ളിയും ചേർത്ത് കൂർക്ക മെഴുക്കുപുരട്ടിയാക്കി എടുത്താൽ കഞ്ഞിക്കു വേറെ കറിയുടെ ആവശ്യമേയില്ല. അത്രയ്ക്കും സ്വാദിഷ്ടമാണ്. പോർക്കിലും ബീഫിലും കൂർക്ക ചേർത്ത് തയാറാക്കുന്നവരുണ്ട്. അതിന്റെ രുചിയും കേമമാണ്.  സമയ കുറവും കൈകളിൽ കറ പറ്റുമെന്നതുമൊക്കെയാണ് കൂർക്ക വാങ്ങാതെ ഒഴിവാക്കുന്നതിന് മിക്കവരും പറയുന്ന കാരണങ്ങൾ. എന്നാൽ ഇനി അക്കാര്യമോർത്ത് കൂർക്ക വാങ്ങാതിരിക്കണ്ട. വളരെ എളുപ്പത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ വൃത്തിയാക്കിയെടുക്കാനുള്ള വഴി പറഞ്ഞു തരികയാണ് ജാസ്മിൻ ഷാനവാസ് ഈസി ഹോം എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ. 

കൂർക്ക ചെറുതാകും തോറും രുചി വർധിക്കും. പക്ഷേ, ചെറിയ കൂർക്ക വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഇനി കൂർക്ക ചെറുതെന്നു കരുതി വാങ്ങാതിരിക്കരുത്, അല്പം പോലും തൊലിയില്ലാതെ കൂർക്ക വൃത്തിയാക്കിയെടുക്കാം. അതിനായി നന്നായി കഴുകി വൃത്തിയാക്കി, മണ്ണെല്ലാം കളഞ്ഞെടുക്കണം. ഇനി രണ്ടുമണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തുവെയ്ക്കാം. ഓൺലൈൻ സൈറ്റുകളിൽ വാങ്ങാൻ കിട്ടുന്ന ഒരു ഗ്ലൗസ് വിഡിയോയിൽ പരിചയെപ്പെടുത്തുന്നുണ്ട്. അതുപയോഗിച്ച് അധികം ബലം കൊടുക്കാത്ത കൈകൾ തമ്മിൽ കൂട്ടി ഉരയ്ക്കണം. വളരെ പെട്ടെന്ന് തന്നെ തൊലി മുഴുവനും പോകുന്നതായി കാണുവാൻ സാധിക്കും. ഇനി വേരുകൾ കൂടി കളഞ്ഞെടുത്താൽ മതി.

വളരെ എളുപ്പത്തിൽ ഇത്തരത്തിൽ കൂർക്ക വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഈ വിദ്യ ഏറെ ഉപകാരപ്രദമാണെന്നാണ് വിഡിയോ കണ്ടവരിലേറെ പേരും പറയുന്നത്. ഇനി കൂർക്ക വാങ്ങുമ്പോൾ ഇത്തരത്തിൽ ചെയ്യാമെന്നു ചിലരെഴുതിയപ്പോൾ തങ്ങൾ എങ്ങനെയാണ് കൂർക്ക വൃത്തിയാക്കിയെടുക്കുന്നതെന്നു വിശദീകരിച്ചിട്ടുള്ള കമെന്റുകളും വീഡിയോയുടെ താഴെ കാണാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com