ADVERTISEMENT

അടുക്കളയിലെ സഹായിയാണ് മിക്സി. ഒരു ദിവസം മിക്സി പണി മുടക്കിയാൽ വീട്ടമ്മാര്‍ ആകെ കഷ്ടത്തിലാകും. അരകല്ലിൽ അരച്ചെടുക്കുന്നതിനാണ് സ്വാദെങ്കിലും സമയലാഭത്തിനായി മിക്കവരും മിക്സിയെ തന്നെയാണ് ആശ്രയിക്കുന്നത്. രുചി അൽപം കുറഞ്ഞാലും ജോലികൾ എളുപ്പത്തിൽ നടക്കണം അതാണ് ഇപ്പോഴത്തെ രീതി. 

മിക്സി ഉണ്ടെങ്കിലും ബ്ലേയ്ഡുകൾക്ക് മൂർച്ചയില്ലെങ്കിൽ സംഗതി കുഴയും. പിന്നെ ബ്ലേയ്ഡു മാറ്റാനായി പോകണം. കടയിൽ കൊണ്ടു കൊടുക്കാതെ തന്നെ മിക്സിയുടെ ബ്ലേയ്ഡിന് മൂര്‍ച്ച കൂട്ടാൻ വഴിയുണ്ട്. വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാം. നിഷാസ് മാജിക് വേൾഡ് എന്ന ചാനലിലാണ് ഈ ടിപ്പ് പങ്കുവച്ചിരിക്കുന്നത്. വീട്ടമ്മമാർക്ക് ഏറെ പ്രയോജനകരമാണിത്. എങ്ങനെയെന്ന് നോക്കാം.

ഫോയിൽ പേപ്പർ മിക്കവരുടെയും വീട്ടിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇവിടുത്തെ താരവും അതു തന്നെയാണ്. മിക്സിയുടെ ജാറിലേക്ക് കത്രിക ഉപയോഗിച്ച് ഫോയിൽ പേപ്പർ ചെറുതായി മുറിച്ചിടാം. പകുതിയോളം വേണം. ശേഷം മിക്സിയിൽ രണ്ടുമൂന്നു തവണ അരയ്ക്കാം. പെട്ടെന്ന് തന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച കൂടിയതായി അറിയാൻ പറ്റും. കൂടാതെ മിക്സിയുടെ ജാറിലേക്ക് ഉപ്പുപൊടി ചേർത്ത് നന്നായി അരച്ചാലും ബ്ലേയ്ഡിന്റെ മൂർച്ച കൂട്ടാം.

English Summary:

Sharpen Blades of Mixer Grinder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com