ADVERTISEMENT

ഡിസംബർ പിറക്കുന്നതോടെ ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലേക്ക് വീഴും. കേക്കും വൈനും നക്ഷത്രങ്ങളും പുൽക്കൂടും എന്നുവേണ്ട എല്ലായിടങ്ങളിലും ചുവപ്പും പച്ചയും സ്വർണ വർണവും കൂടാതെ മഞ്ഞണിഞ്ഞ കാഴ്ചകളും നിറയും. ഈ മിഴിവേകുന്ന കാഴ്ചകൾ മാത്രമല്ല, ഒരു വർഷക്കാലം മുഴുവൻ ക്രിസ്മസിന് വേണ്ടി ഒരുങ്ങുന്ന ഒരിടമുണ്ട് കൊച്ചിയിൽ. ഒരിക്കലൊന്നു കഴിച്ചാൽ വർഷം മുഴുവൻ ആ രുചിയോർമ നിറഞ്ഞു നിൽക്കുന്ന കേക്ക് ലഭിക്കുന്നയിടം പന്തൽ കേക്ക് ഷോപ്പ്. അവരുടെ "ദ ലിവിംഗ് കേക്ക്" എന്നറിയപ്പെടുന്ന മട്ടാഞ്ചേരി സ്പൈസ് ഡബിൾ മെചെർഡ് പ്ലം കേക്ക് ഇനി കൊച്ചിയിൽ മാത്രമല്ല, ലോകത്തെവിടെയിരുന്നും ഓർഡർ ചെയ്യാം. ഓൺലൈൻ വ്യാപാര സൈറ്റ് ആയ ആമസോണിൽ നിന്നും ഇനി ഈ കേക്ക് രുചി ആസ്വദിക്കാം.

pandal-cake-order2

ഇത് കൊച്ചിയുടെ ഹൃദയത്തിൽ പിറന്ന ഒരു മധുരകഥ!

ക്രിസ്മസ് എന്നു കേൾക്കുമ്പോഴേ മലയാളികളുടെ മനസിലേക്കെത്തുന്നത് തലശ്ശേരിയുടെ ഹൃദയത്തിൽ പിറവിയെടുത്ത ഒരു മധുര വിസ്മയമാണ്, കേക്ക്. തലശ്ശേരിയിൽ 139 വർഷങ്ങൾക്ക് മുൻപേ പിറവിയെടുത്ത ഈ മാസ്റ്റർ പീസ്, കൊച്ചിയുടെ സ്വന്തം കസീനോ ഹോട്ടലിൽ തുടക്കം കുറിച്ച സമാനതകളില്ലാത്ത 'ഡബിൾ മെചെർഡ് പ്ലം കേക്ക്' എന്ന പാചകവിപ്ലവത്തിനാണ് അടിത്തറയിട്ടത്.

pandal-cake-order

കഴിഞ്ഞ നാൽതിലേറെ വർഷങ്ങളായി, കൊച്ചിക്കാർക്ക് മധുരം വിളമ്പിയ പന്തൽ കേക്ക് ഷോപ്പ് ഈ ക്രിസ്മസ് സീസണിലും തങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ കേക്കുകൾ വിപണിയിലെത്തിക്കുന്നു.  "ദ ലിവിംഗ് കേക്ക്" എന്നറിയപ്പെടുന്ന മട്ടാഞ്ചേരി സ്പൈസ് ഡബിൾ മെചെർഡ് പ്ലം കേക്കാണ് പന്തലിന്റെ പെരുമ വാനോളം ഉയർത്തുന്നത്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രാചീന കേന്ദ്രമായ മട്ടാഞ്ചേരിയെന്ന  ചെറുപട്ടണത്തോടുള്ള ആദരസൂചകമായാണ് മട്ടാഞ്ചേരി സ്പൈസ് കേക്ക് എന്ന പേര് നൽകിയിരിക്കുന്നത്. ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും റോയൽ വെഡിങ് കേക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഷെഫ് ജോസ് വർക്കി - കോർപ്പറേറ്റ് ഷെഫ്, ഡബിൾ- മെച്ചെറിങ് എന്ന പ്രക്രിയ അവതരിപ്പിച്ചത്. കേരളത്തിന്റെ സമ്പന്നമായ ഭൂപ്രദേശത്ത് നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും, പ്രത്യേകം തിരഞ്ഞെടുത്ത ഡ്രൈ ഫ്രൂട്ട്സും പഴങ്ങളും ഈ മധുര പലഹാരത്തിൽ ഇടകലർത്തുന്നതോടുകൂടി അത് നമ്മളെ ഒരു അതിവിശിഷ്ടമായ രുചിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. മറ്റുള്ള പ്ലം കേക്കുകളിൽ നിന്നും മട്ടാഞ്ചേരി പ്ലം കേക്കിനെ വ്യത്യസ്തമാക്കുന്നത് ഡബിൾ- മെച്ചെറിങ് പ്രക്രിയയാണ്. ഇത് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത ഒരു രുചി വിപ്ലവത്തിന്റെ അനുഭവമാണ്.

ആരെയും രുചിലഹരിയിലാഴ്ത്തും ഈ കേക്ക്

pandal-cake-order1

ഇന്ത്യയൊട്ടാകെ നിന്നും തിരഞ്ഞെടുത്ത ചേരുവകൾ ഉപയോഗിച്ച് സ്ലോ കുക്കിംഗ് മാതൃകയിൽ തയാറാക്കിയെടുക്കുന്ന മിശ്രിതം വായു കടക്കാത്ത പ്രത്യേക തരം ഡ്രമ്മിൽ സംരക്ഷിച്ച്, രുചിയൂറും കേക്കുകൾ ഉണ്ടാക്കുന്നു. ഇത് പ്രീമിയം പ്ലം കേക്കിന്റെ യഥാർത്ഥ രുചി നമുക്ക് നൽകുന്നു. ഡ്രൈ ഫ്രൂട്സിന്റെയും പഴങ്ങളുടെയും ഈ മിശ്രിതം മാസങ്ങളോളം തേനിൽ കുതിർന്ന് പരുവപ്പെട്ട ശേഷം, പ്രത്യേകം തയാറാക്കിയ ടിന്നുകളിൽ ഈർപ്പമില്ലാതെ  മാസങ്ങളോളം ഡബിൾ മെച്ചറിങ്ങിനായി വയ്ക്കുന്നു. രണ്ട് പ്രക്രിയകളിലായി മാസങ്ങളോളം ചേരുവകളുടെ യഥാർഥ രുചിയും സുഗന്ധവും നിറഞ്ഞ സ്വാദേറുന്ന മട്ടാഞ്ചേരി സ്പൈസ് ഡബിൾ മെചെർഡ് പ്ലം കേക്ക് നിങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുമെന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട.   

pandal-plum-cake

മട്ടാഞ്ചേരി സ്പൈസ് ഡബിൾ മെച്ചേർഡ് പ്ലം കേക്ക് കേവലം ഒരു മധുര പലഹാരം മാത്രമല്ല, ഓരോ സ്ലൈസിലും പൊതിഞ്ഞ ഒരാഘോഷമാണിത്. കേക്കിന്റെ രുചിനുകരുമ്പോൾ തന്നെ ആർക്കും മനസ്സിലാക്കാം കേക്കിന്റെ ബേക്കിങ് മുതലുള്ള ഒാരോപ്രക്രിയയും രുചിയും. ചേരുവകളിലെ കൃത്യതയ്ക്കപ്പുറം, കേക്കിന്റെ അവതരണത്തിലും പാക്കേജിലും പന്തലിന്റെ കരവിരുത് ദൃശ്യമാണ്. അത് വാഗ്ദാനം ചെയ്യുന്ന സന്തോഷത്തിൽ പങ്കുചേരാൻ നിങ്ങളെ ക്ഷണിക്കുന്നു. ആകർഷകമായ, മട്ടാഞ്ചേരി സ്പൈസ് ഡബിൾ മെച്യുർഡ് പ്ലം കേക്ക് ഒരു പ്രത്യേക സീസണിൽ ഒതുങ്ങുന്നില്ല. ആഘോഷവേളകളിൽ ആസ്വദിച്ചാലും പ്രിയപ്പെട്ടവരുമായി പങ്കുവച്ചാലും ഏകാന്ത നിമിഷങ്ങളിൽ ആസ്വദിച്ചാലും അത് ഏത് അവസരത്തെയും അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നു. 

മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്കിന്റെ ക്രിസ്മസ് ജൈത്രയാത്ര തുടരുന്നു...

കുറുക്കുവഴികൾ ധാരാളമുള്ള ഒരു ലോകത്ത്, ഈ പ്ലം കേക്കിന്റെ ഗുണനിലവാരത്തോടും പാരമ്പര്യത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാണ്. പ്രീമിയം ചേരുവകളുടെ ഉറവിടം മുതൽ മെച്യൂറേഷൻ പ്രക്രിയയുടെ ശ്രദ്ധാപൂർവമായ മേൽനോട്ടം വരെ നീളുന്ന ഓരോ ഘട്ടവും സാധാരണയിൽ കവിഞ്ഞ ഒരു പാചക അനുഭവം നൽകാനുള്ള നമ്മുടെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നു. പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിൽ പാകപ്പെടുത്തിയ, രുചിയും മണവും തികഞ്ഞ  മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്ക് ഇന്നും ക്രിസ്മസ് കാലങ്ങളിൽ തന്റെ ജൈത്രയാത്ര തുടരുകയാണ്. 

pandal-cake-order33

രുചിയുടെയും പാരമ്പര്യത്തിന്റെയും യാത്ര ആരംഭിക്കാൻ നിങ്ങളെ ക്ഷണിക്കുന്ന ഒരു മാസ്റ്റർപീസ് ആണ് മട്ടാഞ്ചേരി സ്പൈസ് ഡബിൾ മെച്യൂർഡ് പ്ലം കേക്ക്. അസാധാരണമായ ഭക്ഷണം കേവലം നിലനിൽപ്പിന്റെ ആവശ്യകത മാത്രമല്ല എന്ന വിശ്വാസത്തിന്റെ തെളിവാണ് ഇത്. പന്തൽ കേക്ക് ഷോപ്പിന്റെ ഔട്ട്ലെറ്റുകളിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ ആമസോൺ വഴി ഓൺലൈൻ ആയും, കൊച്ചിയുടെ വിവിധ ഭാഗങ്ങളിലുള്ള ഔട്ട്ലെറ്റുകൾ വഴി നേരിട്ടും മട്ടാഞ്ചേരി സ്പൈസ് ഡബിൾ മെചെർഡ് പ്ലം കേക്ക് നമുക്ക് ഓർഡർ ചെയ്യാവുന്നതാണ്. ഇനി വിദേശത്തുള്ളവർക്കും കേക്കിന്റെ രുചിനുണയാവുന്നതാണ്. ഇന്റർനാഷണൽ ഷിപ്പിങ് സൗകര്യവും ലഭ്യമാണ്. ക്രിസ്മസ് കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേകം തയാറാക്കിയ വിവിധ ഗിഫ്റ്റ് ഹാംപറുകളും പന്തലിൽ ലഭ്യമാണ്. രുചിയുടെ മാന്ത്രികത കൊച്ചിക്ക് പകർന്ന് നൽകിയ പന്തൽ കേക്ക് ഷോപ്പിന്റെ മട്ടാഞ്ചേരി സ്പൈസ് ഡബിൾ മെച്ചേർഡ് പ്ലം കേക്കിന്റെ പെരുമ ഈ ആഘോഷക്കാലത്ത് ലോകമെമ്പാടുമറിയട്ടെ.

Order Online: https://amzn.eu/d/19GsA42

For Details: Dubai - +971551049528
All India - 91+ 92880 22120
Global - 91+ 92880 22123
E- Mail ID : customercare@pandhal.co.in

English Summary:

Yummiest Christmas Cakes from Pandhal Cake Shop in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com