'നൈസ് എന്നൊന്നും പറയണ്ട, അവസാനത്തെ ചിരിയില് എല്ലാം മനസിലായി'; സ്മോക്ഡ് ചായയുമായി റിമി ടോമി
Mail This Article
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയായും അവതാരികയുമായ റിമി ടോമി ഏറെ പ്രത്യേകതകളുള്ള ഒരു ചായ പരിചപ്പെടുത്തിയിരിക്കുകയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ. സ്മോക്ഡ് സിന്നമോൺ ടീ ആണ് റിമി രുചിയറിയുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണയിൽ നിന്നും വ്യത്യസ്തമായ പ്രസന്റേഷനോട് കൂടിയാണ് ആ ചായ താരത്തിന് മുന്നിലെത്തിയിരിക്കുന്നത്. ഗ്ലാസിന് മുകൾ ഭാഗം മൂടിയിരിക്കുന്നതു മാറ്റുമ്പോൾ പുക പറന്നുയരുന്നത് കാണാവുന്നതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്മോക്ഡ് ആണ് ചായ എന്ന് റിമിയും പറയുന്നുണ്ട്.
ഏത് കഫെയിൽ നിന്നുമാണ് സ്മോക്ഡ് സിന്നമോൺ ടീ കുടിക്കുന്നതെന്നു പറഞ്ഞിട്ടില്ലെങ്കിലും ചായയുടെ രുചി നല്ലതാണെന്നു റിമി പറയുന്നുണ്ട്. സ്മോക്ഡ് എന്ന പേരുപോലെ തന്നെ ചായയ്ക്ക് അല്പം പുകരുചിയുമുണ്ടെന്നു താരം പങ്കുവച്ച വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. എന്നാൽ ചായ ഇഷ്ടപ്പെട്ടില്ലെന്നു റിമിയുടെ ചിരി വ്യക്തമാക്കുന്നുണ്ടെന്നു സൂചിപ്പിച്ചു കൊണ്ട് നിരവധി പേരാണ് വിഡിയോയുടെ താഴെ കമെന്റുകൾ കുറിച്ചിരിക്കുന്നത്. നൈസ് എന്നൊന്നും പറയണ്ട, അവസാനത്തെ ചിരി എല്ലാം മനസിലാക്കി തന്നു എന്ന് ഒരാൾ കുറിച്ചപ്പോൾ പൈസ പോയല്ലേ എന്നും പണ്ട് അടുപ്പിൽ ചായ ഉണ്ടാക്കുമ്പോൾ ഇത്തരത്തിൽ പുക ചുറ്റിയ ചായ കിട്ടുമായിരുന്നു എന്നുമൊക്കെയാണ് ചിലർ എഴുതിയിരിക്കുന്നത്.
വ്യത്യസ്തമായ രുചികൾ ആസ്വദിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമി. കഴിഞ്ഞ ദിവസവും മഗ്നോലിയ ബേക്കറിയിൽ നിന്നും ചായ കുടിക്കുന്നതിന്റെ ഒരു ചിത്രം റിമി പങ്കുവെച്ചിരുന്നു. തനിക്കേറെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കുന്നതിന്റെ രസകരമായ വിഡിയോകളും താരത്തിന്റെ യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്. യാത്രകൾ പോകുമ്പോൾ അവിടെ നിന്നും കഴിക്കുന്ന വ്യത്യസ്തമായ രുചികളും തന്റെ ആരാധകർക്കായി റിമി ടോമി പങ്കുവെയ്ക്കാറുണ്ട്.