ADVERTISEMENT

പലപ്പോഴും നമ്മൾ പച്ചക്കറികളോ ഫ്രൂട്ട്സോ മുറിച്ചു കഴിഞ്ഞാൽ, അവയുടെ തൊലി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയോ കമ്പോസ്റ്റ് ചെയ്യുകയോ ആണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഒരു സ്വാദിഷ്ടവും,പോഷകസമൃദ്ധമായ ഒരു സൂപ്പർ ഫുഡാണ് നഷ്‌ടപ്പെടുന്നതെന്ന് നിങ്ങൾക്കറിയാമോ?കളയുന്ന പച്ചക്കറി തൊലികൾ കൊണ്ട് രുചികരവും ആരോഗ്യകരവുമായ സ്നാക്സ് ഉണ്ടാക്കാം എന്നത് എത്രപേർക്കറിയാം. 

ഉരുളക്കിഴങ്ങിന്റെ തൊലിക്ക് ധാരാളം ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതുപോലെ ബീറ്റ്റൂട്ട് ക്യാരറ്റ്, ആപ്പിൾ തുടങ്ങി ചെത്തി കളയുന്ന തൊലികൾ എല്ലാം തന്നെ അങ്ങേയറ്റം ഗുണമുള്ളതാണ്. വിറ്റാമിൻ സി, ബി, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ ഈ തൊലികളിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചർമം, മുടി, എല്ലുകൾ എന്നിവ മെച്ചപ്പെടുത്താനും ഇത് നിങ്ങളെ സഹായിക്കും.വളരെയധികം ഗുണങ്ങളുള്ളതിനാൽ, നമുക്ക് ആ തൊലികൾ എങ്ങനെ ഉപയോഗിക്കാമെന്നും അവയെ ക്രിസ്പി ചിപ്പുകളാക്കി മാറ്റാമെന്നും നോക്കാം. 

ഉരുളക്കിഴങ്ങ് തൊലി ചിപ്സ്

ആദ്യം, ഉരുളക്കിഴങ്ങിന്റെ തൊലി ശേഖരിച്ച് വൃത്തിയാക്കുക, തുടർന്ന് ചെയ്യാനുള്ള പാത്രത്തിൽ പേപ്പർ വിരിച്ച് അതിൽ നല്ലതുപോലെ വെള്ളം വലിഞ്ഞു പോയ തൊലി നിരത്തി വയ്ക്കുക. ഇനി കുറച്ച് ഒലിവ് ഓയിൽ ഇതിന് പുറത്ത് തേച്ചുകൊടുക്കാം. ടേസ്റ്റ് കൂട്ടാൻ ഉപ്പ് കുറച്ചു മുളകുപൊടി കുരുമുളകുപൊടി അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും മസാല പൊടി എന്നിവ ചേർക്കാം. ക്രിസ്പിയും ഗോൾഡൻ ബ്രൗൺ നിറവും ആകുന്നതുവരെ ഓവനിൽ വെയ്ക്കാം. 20 മിനിറ്റിനുള്ളിൽ നിങ്ങളുടെ ചിപ്സ് റെഡി. 

ആപ്പിൾ തൊലികൾ

സാധാരണ എല്ലാവരും തന്നെ ആപ്പിളിന്റെ തൊലി കളഞ്ഞിട്ടാണ് കഴിക്കുന്നത്. എന്നാൽ നമ്മൾ കളയുന്ന ഈ ആപ്പിൾ തൊലിയിൽ നിറയെ ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്നു. നല്ലതുപോലെ കഴുകി വൃത്തിയാക്കിയ തൊലിയിലേക്ക് കുറച്ച് പഞ്ചസാരയും കറുകപ്പട്ട പൊടിച്ചത് ചേർത്ത് ഓവനിൽ വച്ച് മൊരിച്ചെടുക്കാം. 

ക്യാരറ്റിന്റെ തൊലി

ക്യാരറ്റിന്റെ തൊലിയിലും അനവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മൾ എപ്പോഴെങ്കിലും അതിന്റെ തൊലിയെടുത്ത് ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലും ഉണ്ടാകില്ല. ഉരുളക്കിഴങ്ങിന്റെ തൊലികൊണ്ട് ചിപ്സ് ഉണ്ടാക്കുന്നതുപോലെ തന്നെ ക്യാരറ്റ് തൊലികൊണ്ടും നമുക്ക് രുചികരമായ ഉണ്ടാക്കിയെടുക്കാം. ക്യാരറ്റ് തൊലി നല്ലതുപോലെ കഴുകിയെടുത്തതിനുശേഷം കുറച്ച് മസാല പൊടിയും ജീരകം പൊടിച്ചതും ഉപ്പും ചേർത്ത് പുരട്ടി വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേർത്ത് ഓവനിൽ വച്ച് ക്രിസ്പി ആകുന്നത് വരെ ചൂടാക്കി എടുക്കാം. മധുരക്കിഴങ്ങിന്റെ തൊലിയും ഇതുപോലെ തന്നെ ചെയ്തെടുക്കാവുന്നതാണ്. 

ബീറ്റ്റൂട്ട് തൊലികൾ

നല്ല ചുവന്നിരിക്കുന്ന സൂപ്പർ ക്രിസ്പി ചിപ്സ് ആക്കി നമുക്ക് ബീറ്റ്റൂട്ട് തൊലികളെ മാറ്റിയെടുക്കാം. ആദ്യം തൊലികൾ നല്ലതുപോലെ കഴുകി ഒന്ന് ഉണക്കിയെടുക്കണം. അതിനുശേഷം ഓവനിൽ വയ്ക്കുന്ന ട്രേയിൽ ആവശ്യത്തിന് വെളിച്ചെണ്ണ പുരട്ടി ഈ ബീറ്റ്റൂട്ട് തൊലികൾ നിരത്തുക. തുടർന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള മസാലയോ അല്ലെങ്കിൽ കുറച്ച് കുരുമുളകുപൊടിയോ വിതറുക. ഇതിൻറെ കൂടെ അല്പം വിനാഗിരിയോ നാരങ്ങാനീരോ ചേർക്കുന്നത് നല്ലതാണ്. കുട്ടികൾക്കൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരു ഈവനിംഗ് സ്നാക്കായി നമുക്ക് ഇത് ഉപയോഗിക്കാം. 

English Summary:

Vegetable and fruits Peel Chips Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com