ADVERTISEMENT

എല്ലാവരും സ്ഥിരമായി കഴിക്കുന്ന ഒന്നാണ് ബ്രെഡ്‌. സാൻഡ്‌വിച്ച്, റോള്‍, ഫ്രഞ്ച് ടോസ്റ്റ്‌ എന്നിങ്ങനെ വിവിധ രീതികളില്‍ ഇത് കഴിക്കാറുണ്ട്. ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നതാണ് ഇവയുടെ ഒരു മെച്ചം.

srind-dahi-toast

ബ്രെഡിനൊപ്പം തൈരു ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ് ദഹി ടോസ്റ്റ്‌. വളരെ എളുപ്പത്തില്‍ തയാറാക്കാം എന്ന് മാത്രമല്ല, രുചികരവുമാണ് ഈ വിഭവം. ദഹി ടോസ്റ്റ് ഉണ്ടാക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി ശ്രിന്ദ.

ശ്രിന്ദയുടെ ദഹി ടോസ്റ്റ്‌ റെസിപ്പി നോക്കാം.

ദഹി റോസ്റ്റ്

ചേരുവകൾ

യോഗര്‍ട്ട്/കട്ടിയുള്ള തൈര് 
ചെറുപയർ പൊടി/ കടലപ്പൊടി
എണ്ണ/ബട്ടര്‍
കടുക്
കറിവേപ്പില
പച്ചമുളക്
ചുവന്ന മുളകുപൊടി
ഉപ്പ്
ബ്രെഡ്‌
ഉണ്ടാക്കുന്ന വിധം

- ഒരു പാത്രത്തിലേക്ക് തൈര് ഒഴിച്ച ശേഷം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തൈരിനു കട്ടി പോരെങ്കില്‍ ഇതിലേക്ക് ചെറുപയര്‍ മാവോ കടലപ്പൊടിയോ ചേര്‍ത്ത് ഇളക്കാം.

- ഒരു പാനില്‍ ബട്ടര്‍ അല്ലെങ്കില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞ കറിവേപ്പില, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത ശേഷം, നേരത്തെ തയാറാക്കിയ കൂട്ടിലേക്ക് ഒഴിച്ച് ഇളക്കുക. 

- ബ്രെഡ്‌ എടുത്ത്, രണ്ടു വശവും ഈ കൂട്ടില്‍ മുക്കി, ഒരു പാനില്‍ ഇട്ട് സ്വർണ നിറമാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.

- ചൂടുള്ള ദഹി ടോസ്റ്റ്‌ ചട്ണിക്കൊപ്പമോ അല്ലാതെയോ കഴിക്കാം

English Summary:

Srinda Shares Dahi Toast Recipe

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com