ADVERTISEMENT

നല്ല മൊരിഞ്ഞ ദോശയും തേങ്ങാ ചമ്മന്തിയും സാമ്പാറും ഉണ്ടെങ്കിൽ സംഗതി ഉൗഷാറായി. ദോശയും ഇഡ്ഡലിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. നല്ല ക്രിസ്പിയായ ദോശ നോൺസ്റ്റിക് പാനിൽ മാത്രമല്ല, ദോശക്കല്ലിലും ഉണ്ടാക്കാം. പുതുതായി വാങ്ങുന്ന ദോശക്കല്ലിൽ നിന്നും ദോശ ഇളകി വരാൻ പ്രയാസമാണ്. 

മാവ് ഒട്ടിപിടിക്കുക പതിവാണ്. പഴമക്കാർ പറയുന്നപോലെ കല്ലിനെ മയക്കി പരുവത്തിന് ആക്കണം. അതിനായി  വെളിച്ചെണ്ണ തേച്ചുകൊടുത്തും സവാള മുറിച്ച് ഉരച്ചുമൊക്കെ ചെയ്യാറുണ്ട്. ഇനി സമയം കളയാതെ പെട്ടെന്ന് ദോശക്കല്ല് മയക്കി എടുക്കാൻ ഒരു വഴിയുണ്ട്. എങ്ങനെയെന്ന് നോക്കാം.

കുടംപുളി മുന്നാല് അല്ലി എടുക്കാം. അത് വെള്ളത്തിൽ അലിയിച്ച് നല്ലതുപോലെ ഉടച്ച് എടുക്കണം. ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിന് അരച്ചെടുക്കാം. ദോശക്കല്ല് അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഈ അരച്ച കൂട്ട് അതിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കാം. ശേഷം തീ അണയ്ക്കാം. 10 മിനിറ്റ് ദോശക്കല്ലിൽ വച്ചതിന് ശേഷം കഴുകി കളയാം. ഉടൻ തന്നെ ദോശ ഉണ്ടാക്കി നോക്കൂ, നല്ല ക്രിസ്പിയായി ദോശ ഉണ്ടാക്കാം, മാവ് ഒട്ടിപിടിക്കില്ല.

English Summary:

Tips to Avoid Dosa Sticking to the Tawa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com