ADVERTISEMENT

ഗുണങ്ങൾ ഏറെയുള്ള ഒരു ഔഷധ സസ്യമാണ് തുളസി. ഭാരതീയ വിശ്വാസ പ്രകാരം പൂജകളിലും അമ്പലങ്ങളിൽ ആരാധനയ്ക്കുമായെല്ലാം ഈ സസ്യം ഉപയോഗിച്ചു വരുന്നു. ആയുർവേദ മരുന്നുകളിലെ ഒരു പ്രധാന കൂട്ടുമാണ് തുളസി. ഇത് കഴിക്കുന്നത് ശരീരത്തിനു ഏറെ ഗുണകരമാണ്. ചിലരെങ്കിലും ചായ തയാറാക്കുമ്പോൾ തുളസിയുടെ ഇല ചേർക്കാറുണ്ട്. ആ ഹെർബൽ ടീ നിത്യവും കുടിക്കുന്നത് ആരോഗ്യത്തിനു അത്യുത്തമമാണെന്നാണ് പറയപ്പെടുന്നത്. എന്തൊക്കെയാണ് തുളസി ടീയുടെ ഗുണങ്ങളെന്നറിയാം. 

സമ്മർദ്ദമകറ്റാം 

തുളസി ഒരു അഡാപ്റ്റോജൻ ആണ്. അതുകൊണ്ടു തന്നെ ശരീരത്തിനെ സ്ട്രെസിൽ നിന്നും മോചിപ്പിക്കുന്നു. കൂടെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും തുളസിയില ചേർത്ത ചായ കുടിക്കുന്നത് മനശ്ശാന്തിയ്‌ക്കൊപ്പം ഉല്ലാസവും സമ്മാനിക്കുന്നു. 

ശ്വസനേന്ദ്രിയത്തിനും ഉത്തമം 

തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ശ്വസനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു അത്യുത്തമമാണ്. ആസ്തമ, ബ്രോങ്ക്റ്റിസ്, അല്ലർജി എന്നിവയ്‌ക്കെല്ലാം പരിഹാരമാകാനും തുളസിയില ചേർത്ത ചായ മതിയാകും.

ദഹനം സുഗമമാക്കുന്നു

തുളസി ചായ കുടിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കുന്നു. ഗ്യാസ്ട്രബിൾ, അജീർണം പോലുള്ളവയ്ക്കു പരിഹാരമായും ഈ ഹെർബൽ ടീ കുടിക്കാം. 

ഹൃദയാരോഗ്യത്തിന്  

കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം അകറ്റാനും മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തുളസിയില ചേർത്ത ചായ കുടിക്കാവുന്നതാണ്.

ചർമ സംരക്ഷണത്തിനും 

തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ ഘടകങ്ങൾ പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും പരിഹാരമാണ്. മുഖക്കുരു, ചർമ സംബന്ധമായ അണുബാധകൾക്കുമെല്ലാം ഈ ഹെർബൽ ടീ ഉത്തമമാണ്.

പ്രമേഹത്തെ നിയന്ത്രിക്കാം 

ചില പഠനങ്ങൾ പ്രകാരം തുളസിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ നിത്യവും തുളസിയില ചേർത്ത ചായ ശീലമാക്കാവുന്നതാണ്.

English Summary:

Tulsi Tea Health Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com