ADVERTISEMENT

ഹോട്ടലിൽ എത്തിയാൽ ജ്യൂസോ എന്തെങ്കിലും ശീതള പാനീയമോ ഓർഡർ ചെയ്യുന്നു. അവർ തരുന്ന ഗ്ലാസിലോ അരികുകളിലോ ഒരു ഉറുമ്പ് ഉണ്ടെങ്കിൽ ചിലർ ഹോട്ടലിൽ പ്രശ്നമുണ്ടാക്കും. അധികാരികളോട് പറഞ്ഞു വലിയ വിഷയമാകും, വൃത്തിഹീനമായ ഭക്ഷണം വിളമ്പി എന്ന പേരിൽ ഹോട്ടൽ അധികൃതർക്കെതിരെ നടപടി വരെ ഉണ്ടായേക്കാം. മുംബൈയിൽ ബാന്ദ്രയിലുള്ള ഒരു ബാറിൽ ചെന്നിട്ട് ഗ്ലാസിൽ ഉറുമ്പിരിക്കുന്നു എന്നു പറഞ്ഞാൽ അത് പരാതിയാകില്ല. കാരണം അവിടെ വിളമ്പുന്ന കോക്ടെയ‍‍‌‌‌്ലിന്റെ അലങ്കാരമാണ് കറുത്ത ഉറുമ്പുകൾ.

നന്നായി മിക്സ് ചെയ്ത ഒരു കോക്ടെയിൽ ഗ്ലാസ് നിങ്ങളുടെ മുമ്പിലേക്ക് ബാർ ടെണ്ടർ എടുത്തുവയ്ക്കുന്നു. അതിന്റെ അരികുകളിൽ കറുത്ത ഉറുമ്പുകളെ നിറയെ കാണാം. ആദ്യം ആശ്ചര്യപ്പെടുമെങ്കിലും ഇതാണ് ആ ബാറിന്റെ സ്പെഷ്യലിറ്റി എന്ന് പിന്നീട് മനസ്സിലാകും. വ്യത്യസ്തതയ്ക്ക് വേണ്ടി ഇന്ന് ഭക്ഷണത്തിലാണ് സത്യം പറഞ്ഞാൽ ഏറ്റവും അധികം പരീക്ഷണങ്ങൾ നടക്കുന്നത്. ദിനംപ്രതി  അസാധാരണവും വ്യത്യസ്തവും പലപ്പോഴും നമ്മുടെയൊക്കെ മുഖം ചുളിപ്പിക്കുന്നതുമായ ഭക്ഷണപദാർത്ഥങ്ങളും ഇത്തരം പരീക്ഷണങ്ങളും സോഷ്യൽ ലോകത്ത് വന്നു കൊണ്ടേയിരിക്കുന്നു. 

അങ്ങനെ കറുത്ത ഉറുമ്പുകളെ അലങ്കാരമായി ഉപയോഗിച്ചുണ്ടാക്കുന്ന പാനീയമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഹിറ്റ്.  പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ നിതിൻ തിവാരിയാണ് ഈ ഉറുമ്പ് പാനിയത്തെക്കുറിച്ചുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 കറുത്ത ഉറുമ്പുകൾ കൊണ്ട് അലങ്കരിച്ച ഒരു കോക്ടെയ്ൽ.സീഫ എന്ന ബാറിൽ ഉറുമ്പുകൾ അലങ്കാരമായി കോക്ക്ടെയിൽ നൽകുന്നു. നിങ്ങൾ ഈ കോക്ടെയ്ൽ പരീക്ഷിക്കുമോ? കോക്ക്ടെയിലുകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുമായി ഇത് പങ്കിടുക, ഈ കോക്ടെയ്ൽ പരീക്ഷിക്കാൻ ആകാംക്ഷയുള്ളവരായിരിക്കും. താഴെയുള്ള കമന്റിൽ എല്ലാ കോക്ടെയ്ൽ പ്രേമികളെയും ടാഗ് ചെയ്യുക,” തിവാരി വിഡിയോയ്‌ക്കൊപ്പം ഇങ്ങനെ എഴുതി.

വെളുത്ത നിറത്തിലുള്ള പാനീയം നിറച്ച ഗ്ലാസ് കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. ദിവാലിയുടെ കയ്യിലിരിക്കുന്ന ഗ്ലാസിന് ഒരു വശം ചുറ്റും കറുത്ത ഉറുമ്പുകളെ പതിപ്പിച്ചിരിക്കുന്നത് കാണാം. വിഡിയോ കണ്ട ആയിരക്കണക്കിന് പേരുടെ പ്രതികരണങ്ങൾ രണ്ടുതട്ടിലായിട്ടാണ് പക്ഷേ എത്തിയത്. പലരും രുചിച്ചു നോക്കണമെന്ന് അഭിപ്രായം പങ്കിട്ടപ്പോൾ ഇത്തരം പരീക്ഷണങ്ങൾക്ക് നിന്നു കൊടുക്കാൻ സമയമില്ലെന്നും ഇതൊക്കെ ഭക്ഷണത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമൊക്കെയുള്ള കമന്റുകളും പുറകെ വന്നു. ഒരാൾ ഈ ഉറുമ്പുകളെ വറുത്തതാണോ എന്ന് ചോദിച്ചപ്പോൾ ആണെന്ന് തോന്നുന്നു എന്നായിരുന്നു തിവാരിയുടെയും ഉത്തരം. ഏതായാലും ഗ്ലാസ്സിൽ ഇരിക്കുന്ന ഈ ഉറുമ്പുകൾ വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റഗ്രാമിൽ ഹിറ്റായി. പ്ലേറ്റിലും ഗ്ലാസിലും ഒക്കെ ഇരിക്കുന്ന ഉറുമ്പുകളെ കണ്ടു ഇനി നെറ്റി ചുള്ളിക്കുന്നതിനു പകരം ആദ്യം ആ ഉറുമ്പുകൾ അതിൻറെ അലങ്കാരമാണോ എന്ന് അന്വേഷിക്കേണ്ട അവസ്ഥയിലേക്ക് വരെ നമ്മുടെ ഭക്ഷണ പരീക്ഷണങ്ങൾ എത്തിയിരിക്കുന്നു എന്ന് സാരം. 

English Summary:

Man reviews a cocktail garnished with black ants. Video divides Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com