ADVERTISEMENT

ജമ്മു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആയിരക്കണക്കിനു വിഭവങ്ങളും രുചികളുമുള്ള നാടാണ് ഇന്ത്യ. ഓരോ നാടിനും തനതായ പ്രാദേശിക രുചിഭേദങ്ങളുണ്ട്‌. എന്നാല്‍ ലോകത്ത് എവിടെപ്പോയാലും എല്ലാവര്‍ക്കും അറിയാവുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ചില വിഭവങ്ങളുണ്ട് - പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ജനപ്രിയമായവ. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്നതും ഇവയൊക്കെത്തന്നെയാണ്.

ഇന്ത്യയിലെ യുവാക്കള്‍ എന്തൊക്കെയാണ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്? നമുക്ക് നോക്കാം...

1. പീ‍‍ത്‍സ 

വട്ടത്തിലുള്ള ബേസിന് മുകളില്‍ ചീസും പച്ചക്കറികളും കൂണും ചിക്കനുമെല്ലാം വിതറിയ വിഭവം ത്രികോണാകൃതിയില്‍ മുറിച്ചെടുത്ത്, അല്‍പം സോസില്‍ മുക്കിയൊരു കഴിക്കലാണ്! പീ‍‍ത്‍സയെ വെല്ലാന്‍ യൂത്തന്മാരുടെ ഇടയില്‍ മറ്റൊരു ഭക്ഷണമില്ല.

pizza-1
Image Credit: Yuganov Konstantin/Shutterstock

ഇറ്റലിയില്‍ നിന്നുവന്ന്, ലോകമെങ്ങും ജനപ്രിയമായി മാറിയ പീ‍‍ത്‍സ ഒത്തുചേരലുകള്‍ക്കും പാര്‍ട്ടികള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാവാത്ത വിഭവമായി മാറിക്കഴിഞ്ഞു.

burger

2. ബര്‍ഗര്‍ 

ഇരുവശത്തും ബണ്‍ വച്ച്, നടുവില്‍ രുചികരമായ പാറ്റിയും ലെറ്റ്യൂസും ചീസ് സ്ലൈസുമൊക്കെ വച്ച ബര്‍ഗര്‍, കഴിക്കുമ്പോള്‍ നല്ല ക്രീമി മയോണൈസ് അരികിലൂടെ ഒഴുകി വരും. ബര്‍ഗറും കോളയും ഫ്രഞ്ച് ഫ്രൈസും അടങ്ങിയ കോംബോ യുവാക്കള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്.

3. ഫ്രൈഡ് ചിക്കന്‍

കെഎഫ്സി പോലുള്ള ഫ്രൈഡ് ചിക്കന്‍ റസ്റ്ററന്റുകള്‍ ഇന്ന് എങ്ങും കാണാം. ചിക്കന്‍റെ കാലും ബ്രസ്റ്റും വിങ്സുമെല്ലാം വെവ്വേറെ ഫ്രൈ ചെയ്ത് ഉണ്ടാക്കുന്ന ബക്കറ്റുകള്‍ വീക്കെന്‍ഡില്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന ശീലം ടീനേജ് മുതലുള്ള മലയാളി യുവതയ്ക്കിടയില്‍ കൂടി വരികയാണ്.

4. ന്യൂഡില്‍സ്

ന്യൂഡില്‍സിനും യുവാക്കള്‍ക്കിടയില്‍ വളരെയേറെ പ്രിയമുണ്ട്. ചിക്കന്‍, വെജിറ്റബിള്‍സ്, എഗ്ഗ്, ബീഫ്, മഷ്റൂം എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വെറൈറ്റികള്‍ ന്യൂഡില്‍സിനുമുണ്ട്. ഇതൊന്നുമല്ലെങ്കില്‍, എളുപ്പം ഉണ്ടാക്കാവുന്ന ഇൻസ്റ്റന്റ് ന്യൂഡില്‍സ് ഇഷ്ടമല്ലാത്തവർ കുറവാണ്.

Representative Image/Photo Credit: aquarajiv/Istock
Representative Image/Photo Credit: aquarajiv/Istock

5. ബിരിയാണി 

എത്ര ന്യൂജെന്‍ ഭക്ഷണസാധനങ്ങള്‍ വന്നാലും ബിരിയാണിയുടെ സ്ഥാനം കീഴടക്കാന്‍ ആര്‍ക്കും പറ്റില്ല. ആദിയും അന്തവുമില്ലാത്ത പ്രണയമാണ് എല്ലാവര്‍ക്കും ബിരിയാണിയോടുള്ളത്! ഭക്ഷണം കഴിക്കാന്‍ എവിടെ കയറിയാലും, മെനു മുഴുവന്‍ വായിച്ചു പഠിച്ച ശേഷം ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്ന ആളുകളാണ് മിക്കവരും. ചിക്കനും ബീഫും മുട്ടയും വെജിറ്റബിള്‍സുമെല്ലാമിട്ട് ബിരിയാണി ഉണ്ടാക്കാം. ഓരോ വകഭേദത്തിനും ലോകം മുഴുവനും ആരാധകരുണ്ട്.

English Summary:

Most Trending Food among Youth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com