ADVERTISEMENT

2023 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബാർബിയെ ലോകം സ്വീകരിച്ചത് പിങ്ക് വസ്ത്രങ്ങളണിഞ്ഞും ഭക്ഷണങ്ങൾ തയാറാക്കിയുമൊക്കെയാണ്. ചിത്രം പുറത്തിറങ്ങി ഒരു വർഷമാകാറായെങ്കിലും ബാർബി തീർത്ത ഓളങ്ങൾ ഇപ്പോഴും അവസാനിക്കുന്നില്ല. അക്കാലത്തു സമൂഹമാധ്യമങ്ങളിൽ‌ നിറഞ്ഞു നിന്നിരുന്നത് ബാർബി തീമിലുള്ള വിവിധ വിഭവങ്ങളായിരുന്നു. ആ ട്രെൻഡ് അവസാനിച്ചിട്ടില്ലെന്നു വ്യക്തമാക്കി, കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് ഒരു ബിരിയാണിയാണ്. 
പിങ്ക് നിറത്തിൽ തയാറാക്കിയ ആ ബാർബി ബിരിയാണി വളരെ കുറഞ്ഞ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ താരമായത്. creamycreationsbyhkr എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ബിരിയാണി തയാറാക്കുന്നതെങ്ങനെ എന്ന വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്.

ബിരിയാണി തയാറാക്കുന്നതെങ്ങനെ എന്ന് വിഡിയോയിൽ വിശദീകരിച്ചിട്ടില്ലെങ്കിലും മസാലയും റൈസുമടക്കം എല്ലാം പിങ്ക് നിറത്തിലാണ് കാണുന്നത്. മാത്രമല്ല, ബിരിയാണിക്കൊപ്പം കഴിക്കാനായി തയാറാക്കിയ റൈത്തയുടെ നിറവും പിങ്ക് തന്നെയാണ്. ബാർബി ബിരിയാണിയുടെ വിഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് 1. 4 കോടി പേരാണ് കണ്ടത്. കാഴ്ചക്കാർ ഏറെയുണ്ടെങ്കിലും ഈ പുതു പരീക്ഷണത്തിന് അഭിനന്ദനങ്ങളെക്കാൾ കൂടുതൽ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്.


ബിരിയാണിയോടുള്ള ഇഷ്ടം തന്നെ നഷ്ടപ്പെടുത്തുന്നതാണ് ബാർബി ബിരിയാണി എന്നൊരു കൂട്ടർ അഭിപ്രായം പങ്കുവച്ചപ്പോൾ ചിലർ രസകരമായാണ് ഈ വിഡിയോയെ സമീപിച്ചത്. ഈ വിഡിയോ ഇപ്പോൾ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഞാൻ എന്റെ ഫോൺ  വലിച്ചെറിയുമെന്നും ബിരിയാണിയോട് ഈ ചതി വേണ്ടായിരുന്നു എന്നുമൊക്കെയാണ് കമന്റുകളിലേറെയും പറയുന്നത്. ഈ ബിരിയാണി കണ്ടതോടെ പിങ്ക് നിറത്തോടുള്ള താല്പര്യം നഷ്ടമായി എന്നും ചിലർ വിഡിയോയുടെ താഴെ എഴുതിയിട്ടുണ്ട്.

English Summary:

The Biryani Is Pink Barbie Biryani Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com