ADVERTISEMENT

സ്ട്രോബെറിയും മുന്തിരിയുമെല്ലാം വിപണിയില്‍ ധാരാളം ഇറങ്ങുന്ന സീസണാണിത്. വളരെയധികം പോഷകഗുണങ്ങളുള്ള  ഇവ രണ്ടും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമാണ്. എന്നാല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഇവ രണ്ടും കഴിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ പിടിപെടാം.

fruits
Image Credit: baibaz/Istock

ആരോഗ്യവിദഗ്ധനും, ലോകബാങ്കിന്‍റെ മുൻ സീനിയർ ഹെൽത്ത് ഇൻഷുറൻസ് കൺസൾട്ടന്റുമായ ഡോക്ടര്‍ ചന്ദർ അസ്രാനി ഇതേക്കുറിച്ച് തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിച്ചു. ഈ പഴങ്ങളിൽ അവശേഷിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും സാന്നിധ്യം മനുഷ്യനെ മാറാരോഗിയാക്കാന്‍ പോന്നതാണ്. വെറുതെ കഴുകിയാലും ഇവ സ്ട്രോബെറിയുടെ നിമ്നോന്നതമായ ഉപരിതലത്തില്‍ പറ്റിപ്പിടിച്ചിരിക്കും. അതിനാല്‍ കഴിക്കും മുന്‍പ് ഇവ നന്നായി കഴുകേണ്ടത് വളരെ അത്യാവശ്യമാണ്.

Representative Image. Photo Credit : Bojan89 / iStockPhoto.com
Representative Image. Photo Credit : Bojan89 / iStockPhoto.com

സ്ട്രോബെറി, മുന്തിരി എന്നിവ കഴിക്കും മുന്‍പ് എങ്ങനെ വൃത്തിയാക്കാം എന്നതിനെക്കുറിച്ച് അസ്രാനി ഈ വിഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. ഇവ കടയില്‍ നിന്നും വാങ്ങി കൊണ്ടുവന്ന ശേഷം, 20 മിനിറ്റ് ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുക, തുടർന്ന് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകുക. ശേഷം, കഴിക്കുന്നതിനുമുമ്പ് ഇവ ഉണങ്ങിയ തൂവാല കൊണ്ട് തുടച്ചെടുക്കണം. എന്നിട്ട് മാത്രമേ കഴിക്കാവൂ. കുറേ നേരം ഈര്‍പ്പത്തോടെ ഇരുന്നാല്‍ സ്ട്രോബെറിയില്‍ വളരെ വേഗത്തിൽ ഫംഗസ് വളരുകയും,  ഇവ കഴിക്കുമ്പോള്‍ പലർക്കും തൊണ്ടയില്‍ ഫംഗസ് അണുബാധയുണ്ടാകുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.

ഉപ്പുവെള്ളത്തില്‍ കഴുകുന്നത് വളരെ ഫലപ്രദമാണെങ്കിലും പഴങ്ങളുടെ ശുചിത്വം ഉറപ്പാക്കാൻ വേറെയും മാർഗങ്ങളുണ്ട്. വെള്ളവും വിനാഗിരിയും 3: 1 അനുപാതത്തില്‍ മിക്സ് ചെയ്ത്, പഴങ്ങൾ ഇതില്‍ 10-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകിയ ശേഷം കഴിക്കാം.

Food American Table Lemonade

ഇതേപോലെ ബേക്കിങ് സോഡയും 1: 3 അനുപാതത്തില്‍ വെള്ളത്തിൽ കലർത്തി, ഇതില്‍ പഴങ്ങൾ 12-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം ഒഴുകുന്ന വെള്ളത്തിനടിയിൽ നന്നായി കഴുകുക. ഈ രീതിയും ഫലപ്രദമാണ്. കൂടാതെ പഴങ്ങളിലെയും പച്ചക്കറികളിലെയും മാലിന്യങ്ങളും വിഷാംശവും നീക്കംചെയ്യാന്‍ കടകളില്‍ നിന്നും കിട്ടുന്ന വെജ്ജി വാഷ് പോലുള്ള ഉല്‍പ്പന്നങ്ങളും ഉപയോഗിക്കാം.

സ്ട്രോബെറി ചേർത്തൊരു നാരങ്ങാവെള്ളം

ലയേർഡ് സ്ട്രോബെറി ലെമണൈഡ്. ചൂട് സമയത്തു ശരീരത്തെ തണുപ്പിക്കാൻ ഒരു കളർഫുൾ ലെമണൈഡ് തയാറാക്കിയാലോ? സ്ട്രോബെറി ഇഷ്ടമല്ലാത്തവർക്ക് ഇഷ്ട പഴങ്ങൾ ചേർത്ത് തയാറാക്കാം.

ചേരുവകൾ 

സ്ട്രോബെറി മുറിച്ചത് - 1 കപ്പ് , പഞ്ചസാര - 2 ടേബിൾസ്പൂൺ. ലെമണൈഡ് ഉണ്ടാകാൻ വേണ്ടത് :നാരങ്ങാനീര് - 2 ടേബിൾസ്പൂൺ , പഞ്ചസാര - കാൽക്കപ്പ്‌ , ഐസ്‌ക്യൂബ്സ് - 4 - 5 എണ്ണം , വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം

സ്ട്രോബെറി പഞ്ചസാര ചേർത്തു നന്നായി അടിച്ചെടുത്തു മാറ്റിവയ്ക്കുക. നാരങ്ങാനീര്, പഞ്ചസാര, ഐസ്‌ക്യൂബ്സ്, വെള്ളം എന്നിവ ഒന്നിച്ചു നന്നായി അടിച്ചെടുത്തു മാറ്റിവെക്കുക.

സ്‌ട്രൊബെറി മിക്സ് ഗ്ലാസിന്റെ കാൽ ഭാഗത്തോളം ഒഴിക്കാം, ഇതിനു മുകളിലായി ഗ്ലാസിന്റെ മുക്കാൽ ഭാഗത്തോളം ഐസ്ക്യൂബ്സ് ഇടാം. ഇതിനു മുകളിലേക്കു അടിച്ചു വച്ച നാരങ്ങാവെള്ളവും ഒഴിക്കാം. സ്ട്രോബെറി, ലെമൺ പീസസ് വെച്ച് അലങ്കരിക്കാം. സ്ട്രോബെറിയുടെ പകരം ഇഷ്ടമുള്ള ഫ്രൂട്സ് എടുക്കാവുന്നതാണ്.

English Summary:

Best Ways to Wash Fresh Strawberries and Grapes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com