ADVERTISEMENT

യാത്രയിൽ കാഴ്ചകൾ മാത്രമല്ല വ്യത്യസ്തമായ രുചികൾ ആസ്വദിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമി. മിക്ക ഭക്ഷണവും ഇഷ്ടപ്പെട്ട ഫൂഡ് സ്പോട്ടുമൊക്കെ റിമി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ എല്ലാവരെയും കൊതിപ്പിച്ചുകൊണ്ടുള്ള വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. പാലക്കാട് പോകുന്നവഴി തൃശൂർ പാലക്കാട് റൂട്ടിൽ വലതുവശത്തുള്ള ഹോട്ടലിൽ നിന്നും ഊണ് കഴിക്കുന്ന വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.

വളരെ സ്വാദോടെ ഉൗണ് കഴിക്കുന്ന റിമിയെ വിഡിയോയിൽ കാണാം. വാഴയിലയിലാണ് ഉൗണ് വിളമ്പിയിരിക്കുന്നത്. അയല വറുത്തത്, കറി, ഇരുമ്പൻപുളി അച്ചാർ, ബീറ്റ്റൂട്ട് തോരൻ, കാന്താരി ചമ്മന്തി ഇത്രയും വിഭവങ്ങളോടുകൂടിയ ഇലയിൽ ഉൗണാണ്. ഇരുമ്പൻ പുളിയെടുത്ത് അയലക്കറിയും ഒപ്പം ബീറ്റ്റൂട്ട് തോരനും അയല വറുത്തതും ചേർത്ത് കഴിക്കണം ഹാ ഉഗ്രൻ ടേസ്റ്റാണെന്നാണ് റിമി പറയുന്നത്. വീട്ടിൽ ഉണ്ടാക്കുന്നപോലെയെന്നും പറയുന്നു. ഒപ്പം കൊതിപ്പിച്ചെങ്കിൽ ക്ഷമിക്കണം എന്നും പങ്കുവച്ച വിഡിയോയ്ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. റിമി ഇതെല്ലാം കൂട്ടി കഴിക്കുന്നത് കാണുമ്പോൾ തന്നെ കാഴ്ചക്കാരുടെ വായിൽ കപ്പലോടും. വിഡിയോയ്ക്ക് താഴെ കമന്റെുകളുമായി നിരവധിപേരുമുണ്ട്. കൊതിപ്പിക്കുകയാണെന്ന് സാധിക വേണുഗോപാലും കുറിച്ചിട്ടുണ്ട്.

കാഴ്ചയിൽ ഊണ് വിളമ്പുന്ന ചെറിയ ഹോട്ടലാണെന്നും തോന്നുന്നു. ഈ രുചിയിടത്തിന്റെ പേര് കൃത്യമായി പറയുന്നില്ലെങ്കിലും പാലക്കാട് പോകുന്നവഴിയിലാണെന്നു റിമി പറയുന്നുണ്ട്. നല്ല രുചിയൊരുക്കുന്ന നിരവധി ഹോട്ടലുകൾ ഇന്നുണ്ട്. മിക്കതും സോഷ്യൽ മീഡിയയിലൂടെ വൈറലുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com