ADVERTISEMENT

അടുക്കള ജോലി എളുപ്പമാക്കുവാനും നമുക്ക് അറിയാതെ പോയ ചില അടുക്കള നുറുങ്ങുകളും അറിയാം. തക്കാളി നന്നായി കഴുകിയ ശേഷം വെള്ളം പോകാനായി ഒരു 10 മിനിറ്റ്  പ്ലേറ്റിൽ പരത്തി വയ്ക്കുക. അതിനു ശേഷം അടപ്പുള്ള ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. ഉള്ളിൽ വെള്ളം നനവ് പാടില്ല. തക്കാളി ഓരോന്നായി എടുത്തു ഞെട്ടി വരുന്ന ഭാഗം കമഴ്ത്തി വക്കുക. അതിനുശേഷം പാത്രം അടച്ചു ഫ്രിജിൽ വച്ചാൽ കേടു വരാതെ ഇരിക്കും.

 മുറിച്ചു വച്ച കുമ്പളങ്ങ, ചെരങ്ങ, വെള്ളരിക്ക എന്നിവ മുറിച്ചെടുത്ത ഭാഗം കളർ മാറി കേടു വരാതിരിക്കാൻ വേണ്ടി അലൂമിനിയം ഫോയിൽ പേപ്പർ വച്ചു മുറിച്ച ഭാഗം മൂടി ഫ്രിജിൽ വച്ചാൽ കേടു വരാതെ ഇരിക്കും. പ്രഷർ കുക്കറിൽ പരിപ്പ് വേവിക്കുമ്പോൾ  പുറത്തു പോകാതിരിക്കാൻ പരിപ്പ് കുക്കറിൽ ഇട്ടു മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം അതിലേക്കു ഒരു ടീസ്പൂൺ എണ്ണയും ഒഴിക്കുക. കൂടെ തന്നെ കുക്കറിന്റെ ഉള്ളിൽ നടുവിലായി ഒരു ചെറിയ സ്റ്റീൽ പാത്രം വച്ചു കൊടുക്കുക. ശേഷം അടച്ചു വേവിച്ചാൽ പരിപ്പ് വെള്ളം പുറത്തേക്കു തെറിക്കില്ല. 

∙ഗ്രീൻ പീസ് വേവിക്കുമ്പോൾ അതിന്റെ കളർ നഷ്ടമാകാതിരിക്കാൻ അൽപം പഞ്ചസാര ചേർത്താൽ മതി. 

∙ചിക്കൻ കറി ഉണ്ടാക്കുന്നതിന് മുന്നെ ചിക്കനിൽ തൈരും മസാല പൊടികളും ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കുക്ക് ചെയ്താൽ ചിക്കൻ നല്ല മൃദുവായി കിട്ടും.</p>

∙ഉരുളകിഴങ്ങ് ബോയിൽ ചെയ്യുമ്പോൾ അൽപം ഉപ്പ് ചേർത്താൽ അതിന്റെ തൊലി എളുപ്പത്തിൽ കളയാൻ സാധിക്കും.

∙പനീർ കറികൾ ഉണ്ടാക്കുന്നതിന് മുന്‍പ് പനീർ കഷ്ണങ്ങളാക്കി ഉപ്പു ചേർത്ത ചൂടുവെള്ളത്തിൽ ഇട്ട് വച്ചാൽ പനീർ നല്ല സോഫ്റ്റായി കിട്ടും.

English Summary:

Kitchen Tips and Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com