ADVERTISEMENT

സാധാരണയായി ഏറെക്കാലം ഈടുനില്‍ക്കുന്ന അടുക്കള സാധനങ്ങളില്‍ പെട്ടതാണ് ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്ക്ക, ജാതിക്ക മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍. ജലാംശം ഇല്ലാത്തതിനാല്‍ പെട്ടെന്ന് കേടാവില്ല, അതുകൊണ്ടുതന്നെ ഇവ ദീർഘകാലത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ കഴിയും. എന്നാല്‍ വെറുതെ തുറന്നു വയ്ക്കുകയോ ജലാംശം നിലനില്‍ക്കുകയോ ചെയ്താല്‍ ഇവയും കേടാകും. കാലക്രമേണയും ഗുണനിലവാരം കുറയാം. പിന്നീട് ഉപയോഗിക്കുമ്പോള്‍ ഇവയ്ക്ക് മുന്‍പത്തെപ്പോലെ രുചിയോ മണമോ ഉണ്ടാവില്ല.

സുഗന്ധവ്യഞ്ജനങ്ങള്‍ എപ്പോള്‍ കളയണം?

കടയില്‍ നിന്നും വാങ്ങിക്കുന്ന സുഗന്ധവ്യഞ്ജന പാക്കറ്റുകളില്‍ അവയുടെ എക്സ്പയറി ഡേറ്റ് എഴുതിയിട്ടുണ്ടാകും. ഇവ വീണ്ടും ഉപയോഗിക്കുമ്പോള്‍ കറികളുടെയും മറ്റും രുചി കുറയും എന്നല്ലാതെ ആരോഗ്യത്തിന് കാര്യമായ ദോഷങ്ങളൊന്നുമില്ല.  എന്നാൽ, ഇവയുടെ ഗന്ധം വിചിത്രമായി തോന്നുകയോ, പാക്കറ്റുകള്‍ക്കുള്ളില്‍ പ്രാണികളെ കാണുകയോ ചെയ്‌താല്‍ അവ കളയുന്നതാണ് നല്ലത്. മസാലപ്പൊടികള്‍ ആണെങ്കില്‍, വെള്ളത്തില്‍ കലക്കുമ്പോള്‍ ശരിയായി ലയിക്കുന്നില്ലെങ്കിലും ഇവ പിന്നീട് ഉപയോഗിക്കാന്‍ പറ്റില്ല എന്നാണര്‍ത്ഥം.

വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ ഷെൽഫ് ലൈഫ്

വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങളുടെ ഷെൽഫ് ലൈഫ് ഉണ്ട്. ആ സമയത്തിനുള്ളില്‍ ഉപയോഗിച്ചാല്‍ അവയുടെ പൂര്‍ണമായ രുചിയും പോഷകഗുണങ്ങളും കിട്ടും. വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ ഷെൽഫ് ലൈഫ് താഴെപ്പറയുന്ന പോലെയാണ്.

1-3 വർഷം

ബേസിൽ
ഒറിഗാനോ 
കാശിത്തുമ്പ
ബേ ഇലകൾ
പുതിന
റോസ്മേരി

2-3 വർഷം

ഇഞ്ചിപ്പൊടി
കറുവപ്പട്ട പൊടിച്ചത്
മുളകുപൊടി
മഞ്ഞൾ പൊടി
ഏലക്ക പൊടി
വെളുത്തുള്ളി പൊടി

4 വർഷം

പെരും ജീരകം
ജീരകം
കടുക് വിത്ത് 
ഗ്രാമ്പൂ
കറുവപ്പട്ട
മുഴുവൻ ഉണക്ക മുളക്
ചെറുനാരങ്ങ

ഇവ എങ്ങനെ സൂക്ഷിച്ചുവയ്ക്കാം?

സുഗന്ധവ്യഞ്ജനങ്ങളുടെ യഥാർത്ഥ ഗുണനിലവാരം നിലനിർത്താൻ, അത് കടയില്‍ നിന്ന് ലഭിച്ച പാക്കേജിലോ പെട്ടിയിലോ തന്നെ സൂക്ഷിക്കുക. അല്ലെങ്കില്‍ ഇവ വായു കടക്കാത്ത ജാറുകളിൽ സൂക്ഷിക്കാൻ ശ്രമിക്കുക. ഈ ജാറുകൾ തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. മാത്രമല്ല, വാങ്ങിക്കുമ്പോള്‍ കുറച്ചു കുറച്ചായി മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. മസാലയുടെ രുചിയും സ്വാദും നിലനിർത്താൻ ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുക. പാത്രങ്ങളിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ പുറത്തെടുക്കുമ്പോൾ എല്ലായ്പ്പോഴും ഉണങ്ങിയതും വൃത്തിയുള്ളതുമായ സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ സെറാമിക് സ്പൂണുകൾ ഇടുക.

വീട്ടിലെ ഭക്ഷ്യസുരക്ഷ – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

English Summary:

Shelf Life of Spices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com