ADVERTISEMENT

സെലിബ്രിറ്റി ഷെഫായ രൺവീർ ബ്രാർ കഴിഞ്ഞ വർഷമാണ് ദുബായിൽ 'കഷ്കൻ' എന്ന പേരിൽ തന്റെ ആദ്യത്തെ റസ്റ്ററൻ്റ് തുറന്നത്. ഇവിടെ പ്രത്യേകം തയാറാക്കിയ രുചികരമായ വിഭവങ്ങള്‍ ഇതിനോടകം തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഇവിടുത്തെ ഒരു വിഭവമാണ് 24 കാരറ്റ് സ്വർണ 'തഡ്കെ വാലി' ദാൽ. 'ദാൽ കഷ്കൻ' എന്നറിയപ്പെടുന്ന ഈ വിഭവത്തിന് 58 ദിർഹമാണ് (ഏകദേശം 1300 രൂപ) വില.

ഫുഡ് വ്ളോഗര്‍ മെഹുൽ ഹിംഗുവാണ് ഇൻസ്റ്റഗ്രാമിൽ വൈറലായ ഈ വിഭവത്തിന്‍റെ വിഡിയോ പങ്കുവച്ചത്. സാധാരണ ദാലില്‍, 24 കാരറ്റ് സ്വർണപ്പൊടി ചേര്‍ത്ത തഡ്ക ചേര്‍ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ആഡംബരങ്ങളുടെ നഗരമായ ദുബായില്‍ സ്വര്‍ണം ചേര്‍ത്ത വിവിധ വിഭവങ്ങള്‍ അത്ര പുതുമയുള്ള കാര്യമല്ല. ഇതേപോലെ മുന്‍പും സ്വര്‍ണം ചേര്‍ത്ത വിവിധ ഭക്ഷണസാധനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ബുര്‍ജ് ഖലീഫയിലെ അറ്റ്മോസ്ഫിയര്‍ റസ്‌റ്ററന്റില്‍ 24 കാരറ്റ് സ്വര്‍ണഫോയിലിനൊപ്പം ലഭിക്കുന്ന സ്പെഷല്‍ കോഫിയുണ്ട്.

സ്വര്‍ണ വിതറിയ ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്ന വേറെയും ഹോട്ടലുകള്‍ ദുബായിലുണ്ട്. ചായ, ആപ്പിള്‍ ജൂസ്, കപ്പ് കേക്ക്, വിപ്പ്ഡ് ക്രീം തുടങ്ങി വിവിധ വിഭവങ്ങള്‍ സ്വര്‍ണം കൊണ്ട് അലങ്കരിച്ച് ഇങ്ങനെ നല്‍കാറുണ്ട്. ബുര്‍ജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ ഗോള്‍ഡ്‌ കാപ്പുച്ചിനോ എന്ന പേരില്‍ 24 കാരറ്റ് സ്വര്‍ണം ചേര്‍ത്ത കോഫി വിളമ്പുന്നു. ഏകദേശം 1,900 രൂപ ആണ് ഇതിനു വില. രാവിലെ എട്ടുമണി മുതല്‍ രാത്രി പതിനൊന്നുവരെ ഈ സ്വര്‍ണക്കാപ്പി ലഭ്യമാണ്. 100% അറബിക്ക ബീന്‍സും പതപ്പിച്ച പാലും ചേര്‍ത്തുണ്ടാക്കിയ കാപ്പിക്ക് മുകളില്‍ സ്വര്‍ണ പ്ലേറ്റിങ്ങ് ചെയ്യുകയാണ് ചെയ്യുന്നത്. ബുര്‍ജ് ഖലീഫയിലെ തന്നെ അര്‍മാനി ഹോട്ടലിലും ഗോള്‍ഡ്‌ കാപ്പുച്ചിനോ ഉണ്ട്. ഡാര്‍ക്ക്‌ ചോക്ലേറ്റിനൊപ്പം 23 കാരറ്റ് സ്വര്‍ണം വിതറിയാണ് ഇത് വിളമ്പുന്നത്.

ഇത്തരത്തില്‍, കഴിഞ്ഞ വര്‍ഷം ജാപ്പനീസ് ഐസ്ക്രീം ബ്രാൻഡായ സെല്ലറ്റോ, പാർമിജിയാനോ-റെഗ്ഗിയാനോ, ഭക്ഷ്യയോഗ്യമായ സ്വർണ ഇലകൾ, സേക്ക് ലീസ് എന്നിവ ചേര്‍ത്ത് നിര്‍മിച്ച ഐസ്ക്രീം ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടിയിരുന്നു. ഇതുവരെ വിറ്റതില്‍ വച്ച്, ഏറ്റവും വിലയേറിയ ഐസ്ക്രീം എന്ന ഗിന്നസ് റെക്കോഡ് നേടിയ ഈ സ്വര്‍ണ ഐസ്ക്രീമിന്‍റെ വില 5.2 ലക്ഷമായിരുന്നു.

അതിനു മുന്‍പേ, ദുബായിലെ തന്നെ സ്‌കൂപ്പി കഫേ, 'ബ്ലാക്ക് ഡയമണ്ട്'  എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. 67578 രൂപ വിലയുള്ള വാനില ഐസ്‌ക്രീമിൽ ഇറ്റാലിയൻ ട്രഫിൾസ്, അംബ്രോസിയൽ ഇറാനിയൻ കുങ്കുമപ്പൂവ്, ഭക്ഷ്യയോഗ്യമായ 23 കാരറ്റ് ഗോൾഡ് ഫ്ലേക്കുകൾ എന്നിവയും ഉണ്ടായിരുന്നു.

English Summary:

Dal Served With '24-Carat Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com