ADVERTISEMENT

ഒരു ദിവസം തുടങ്ങുമ്പോൾ, ഇടനേരങ്ങളിൽ, വൈകുന്നേരം എന്നുവേണ്ട ഏതു സമയത്തും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. ചായയുടെ കൂടെ കൊറിക്കാനും കഴിക്കാനും പല തരം ചെറുകടികളും ചിലർക്ക് നിർബന്ധമാണ്. എന്നാൽ ചായയ്‌ക്കൊപ്പം കഴിക്കുന്ന ചില പലഹാരങ്ങൾ ആരോഗ്യത്തിനു ഒട്ടും തന്നെയും ഗുണകരമല്ല. പ്രത്യേകിച്ച് കേക്കുകൾ പോലുള്ളവ. വയറിനു ചെറിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഈ വിഭവങ്ങൾ ഏതൊക്കെയെന്നു നോക്കാം.
ഉപ്പ് അധിക അളവിൽ അടങ്ങിയിട്ടുള്ള ചിപ്സുകൾ ചായയ്‌ക്കൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കിടയാക്കും. ഇതിന്റെ ഫലമായി വയറുകമ്പനത്തിനും സാധ്യതയുണ്ട്. എണ്ണയിൽ വറുത്ത പലഹാരങ്ങളാണ് നാം മിക്കപ്പോഴും ചായയ്‌ക്കൊപ്പം കഴിക്കാറ്. എന്നാൽ ഇവയും ഒഴിവാക്കുക തന്നെ വേണം. എന്തുകൊണ്ടെന്നാൽ ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ എണ്ണക്കടികൾക്കു കഴിയും. മാത്രമല്ല, കൊളസ്ട്രോൾ വർധിക്കാനുമിടയുണ്ട്.

ചായയ്‌ക്കൊപ്പം കേക്കുകൾ, പേസ്ട്രികൾ എന്നിവ കഴിക്കുന്നവരുണ്ട്. ഇതിൽ ആരോഗ്യത്തിനു ഒട്ടും തന്നെയും ഗുണകരമല്ലാത്ത കൊഴുപ്പുകൾ, പഞ്ചസാര എന്നിവ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. രാവിലെ ചായയ്‌ക്കൊപ്പം ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർത്തും. സ്വാഭാവികമായും ക്ഷീണവും ശാരീരിക അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. 

എരിവ് അധികമുള്ള ഭക്ഷണം മിക്കവരുടെയും വയറിനെ അസ്വസ്ഥതപ്പെടുത്താനിടയുണ്ട്. ചായയ്‌ക്കൊപ്പം എരിവ് കൂടുതലുള്ള വിഭവങ്ങൾ കഴിച്ചാൽ ദഹന പ്രശ്നങ്ങളുണ്ടാകും. അതുപോലെ പ്രൊസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതുണ്ട്. അസിഡിക് ആയ സിട്രസ് പഴങ്ങൾ ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട് പോലുള്ളവ ചായയ്‌ക്കൊപ്പം കഴിക്കരുത്. വയറിളക്കം, ഛർദി, അസിഡിറ്റി എന്നിവയുണ്ടാകാനിടയുണ്ട്. ബീഫ് പോലുള്ള റെഡ് മീറ്റുകളും ചായയ്‌ക്കൊപ്പം വേണ്ടേ വേണ്ട.

English Summary:

These Food Items to Avoid with Tea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com