ADVERTISEMENT

പലതരത്തിലുള്ള പാചക പരീക്ഷണങ്ങൾക്കാണ് ദിവസവും നാം സാക്ഷികളാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ കാഴ്ചക്കാരിലേക്കെത്തുന്ന ഈ പരീക്ഷണ വിഭവങ്ങളിൽ ചിലതെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കപ്പെടുമ്പോൾ ചിലതിനു നിശിത വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. കാഴ്ചയിൽ ഇതു താനല്ലയോ അത് എന്ന ആശങ്കയുണർത്തുന്ന ഒരു വിഭവത്തിന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ ലോകത്തെ താരം. 

ഒരു പാത്രത്തിൽ തന്തൂരി ചിക്കൻ എടുത്തു വച്ചിരിക്കുകയാണെന്നെ ഒറ്റനോട്ടത്തിൽ ആരും പറയുകയുള്ളൂ. അത്രയുമുണ്ട് സാമ്യം. എന്നാൽ സംഭവം ചിക്കൻ അല്ല. ചിക്കന്റെ രൂപത്തിൽ തയാറാക്കിയ ഒരു കേക്ക് ആണ്. ദയീത പാൽ എന്ന ബേക്കറാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സർഗാത്മകതയും രുചിക്കൂട്ടുകളും ഒരുമിച്ചു ചേർത്ത് വിഭവം തയാറാക്കിയത്. ഇതൊരു കേക്ക് ആണോ എന്ന ചോദ്യത്തോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആരെയും തെറ്റിദ്ധരിപ്പിക്കാൻ ഈ തന്തൂരി ചിക്കൻ കേക്കിനു കഴിയുകയും ചെയ്യും. കൂടെ കത്തിയും ഫോർക്കും പച്ചക്കറികൾ കൊണ്ട് തയാറാക്കിയ സാലഡും കൂടിയാകുമ്പോൾ ചിത്രം പൂർണം. എന്നാൽ കത്തിയുപയോഗിച്ച് മുറിക്കുമ്പോൾ പുറത്തു വരുന്നതോ വാനില ഫോണ്ടന്റും ചോക്ലേറ്റ് ഫില്ലിങ്ങും.

തന്തൂരി ചിക്കൻ കേക്കിന്റെ വിഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. 7.6 മില്യൺ ആളുകൾ ഇതിനോടകം ആ വിഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് രസകരമായ  കമെന്റുകൾ കുറിച്ചിരിക്കുന്നത്. ക്രിയേറ്റിവിറ്റിയെ നമിക്കുന്നു എന്ന് ചിലർ എഴുതിയപ്പോൾ ചിക്കനോടുള്ള ബഹുമാനക്കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നതെങ്കിലും ഈ കഴിവുള്ള കലാകാരിക്ക് കയ്യടികൾ എന്നാണ് ചില കമെന്റുകൾ. ചിക്കൻ പ്രേമികൾ എന്നാൽ ഈ കേക്കിനോട് മുഖം തിരിക്കുന്ന സമീപനമാണ് കൈകൊണ്ടത്. ഇനിയെങ്കിലും ഈ പരീക്ഷണങ്ങൾ അവസാനിപ്പിച്ചൂടെ എന്നാണ് ബഹുഭൂരിപക്ഷവും ചോദിക്കുന്നത്.

English Summary:

Viral Video Sparks Controversy: No, That's Not Tandoori Chicken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com