ADVERTISEMENT

മിക്ക കറികൾക്കും രുചിയും ഗന്ധവും വർദ്ധിപ്പിക്കുവാനായി ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് ചേർക്കാറുണ്ട്. ചിലതിന് എരിവ് അൽപം കൂടുതലാണെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കണം. കടകളിൽ നിന്നും മുളക് വാങ്ങി വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നവരുമുണ്ട്.

അതിനായി വറ്റൽമുളക് കടയിൽ നിന്ന് വാങ്ങിയാലും ചിലത് വളരെ പെട്ടെന്ന് ചീത്തയാകും. കറികള്‍ക്ക് താളിക്കലിനായും ഉണക്കമുളക് ചേര്‍‍ക്കാറുണ്ട്. മുളക് കുപ്പികളിൽ സൂക്ഷിച്ചാലും പെട്ടെന്ന് പൂത്ത് പോകാറുണ്ട് . ഇനി ആ ടെൻഷൻ വേണ്ട, വറ്റൽമുളക് കേടുകൂടാതെ സൂക്ഷിക്കാൻ വഴിയുണ്ട്. എങ്ങനെയെന്ന് നോക്കാം.

വറ്റൽമുളക് വായു കടക്കാത്ത കണ്ടെയ്നറുകളിൽ അടച്ചു ഫ്രിജിൽ വയ്ക്കണം. വെയിലത്ത് വച്ച് ഉണക്കിയും ഇങ്ങനെ ഫ്രിജിൽ വയ്ക്കാം. എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ ക്രിസ്പിയായി തന്നെയിരിക്കും. വറ്റൽ മുളകിൽ ഈർപ്പം നിലനിന്നാൽ പൂപ്പലിന് കാരണമാകും. അതുകൊണ്ട് സ്റ്റൗവിനോ അടുപ്പിനോ സമീപം  മുളകുകൾ സൂക്ഷിക്കരുത്. കൂടാതെ ഉണക്ക മുളക് ഫ്രീസറിവും സൂക്ഷിക്കാം. തണുത്തു പോകില്ല. ഉണക്കമുളക് നന്നായി പൊതിഞ്ഞ് കുപ്പികളിൽ ഇട്ട് ഒരു വർഷത്തോളം ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

English Summary:

The best way to store dried chillies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com