ADVERTISEMENT

പച്ചക്കറികൾ കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കുന്നത് നമ്മളിൽ പലർക്കും വെല്ലുവിളിയായ ഒരു കാര്യമാണ്, പ്രത്യേകിച്ചും സ്ഥിരമായി പച്ചക്കറി ആവശ്യമായതിനാൽ തന്നെ അധികം വാങ്ങിവയ്ക്കേണ്ട അവസ്ഥയുമുണ്ട്. എത്ര ഫ്രഷ് ആയ പച്ചക്കറി വാങ്ങികൊണ്ടുവന്ന് വച്ചാലും ഓന്നോ രണ്ടോ ദിവസത്തിനുള്ളിൽ പലതും കേടായി പോകുന്നതുകാണാം. സ്ഥിരമായി വരുത്തുന്ന ചില തെറ്റുകൾ മനസിലാക്കി അത് മാറ്റാനായി ചില നുറുങ്ങുകൾ പരീക്ഷിച്ചാൽ ആഴ്ചകളോളം പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാനാകും. 

1.പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുമ്പ് മാത്രം കഴുകുക

പച്ചക്കറികൾ വീട്ടിലേക്ക് കൊണ്ടുവന്ന ഉടൻ തന്നെ കഴുകുന്നതാണ് പലരും ഇഷ്ടപ്പെടുന്നത്, എന്നാൽ ഇത് അത്ര നല്ല രീതിയല്ല. പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുമ്പ് മാത്രം കഴുകുന്നതാണ് നല്ലത്, അങ്ങനെയാകുമ്പോൾ അവയുടെ ഫ്രഷ്നെസ് നിലനിൽക്കുകയും കേടാകാതിരിക്കുകയും ചെയ്യും. പച്ചക്കറികൾ അധികം നനയാതെ ഇരുന്നാൽ അവ കൂടുതൽ പുതുമയുള്ളതായിരിക്കും.

2. പച്ചക്കറികൾ നനവില്ലാതെ സൂക്ഷിക്കുക

ഈർപ്പം കാരണം പച്ചക്കറികൾ പെട്ടെന്ന് ചീഞ്ഞഴുകിപ്പോകും, അതിനാൽ അവ ഒട്ടും നനവില്ലാത്തത് ആകേണ്ടത് പ്രധാനമാണ്. റഫ്രിജറേറ്ററിൽ പച്ചക്കറികൾ സൂക്ഷിക്കുന്നതിനുമുമ്പ്, ഒരു പേപ്പർ ടവൽ അല്ലെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ പച്ചക്കറികൾ പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്.

3. ശരിയായ സ്ഥലത്ത് സൂക്ഷിക്കുക 

പച്ചക്കറികൾക്ക് വ്യത്യസ്ത ശരിയായ രീതിയിൽ വയ്ക്കണം. ഏതൊക്കെ റഫ്രിജറേറ്ററിൽ വയ്ക്കണം എന്ന് അറിയേണ്ടത് പ്രധാനമാണ്. ചീര പോലുള്ള ഇലക്കറികൾ ഫ്രിജിന്റെ വെജിറ്റബിൾ ഡ്രോയറിൽ സൂക്ഷിക്കണം, അതേസമയം ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട് എന്നിവ പുറത്തെ ഊഷ്മാവിൽ വയ്ക്കാം. ഒരിക്കലും ഫ്രിജിൽ വയ്ക്കരുത്. അതുപോലെ ഉരുളകിഴങ്ങും സവാളയും അടുത്തടുത്ത് വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇവ രണ്ടും ഗ്യാസ് പുറപ്പെടുവിക്കുന്നതിനാൽ പെട്ടെന്ന് കേട് വന്നുപോകും. 

4. പച്ചക്കറികൾ ആവശ്യമുള്ളപ്പോൾ മാത്രം മുറിക്കുക

പലരും പണി എളുപ്പമാക്കാൻ പച്ചക്കറികൾ മുറിച്ചുവയ്ക്കുന്ന ഒരു ശീലമുണ്ട്. എന്നാൽ ഇത് അവയുടെ ഫ്രഷ്നെസ് നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, പെട്ടെന്ന് ചീഞ്ഞുപോകാനും ഇടയാക്കും. പച്ചക്കറികളുടെ പുതുമ നിലനിർത്താൻ നിങ്ങൾ ഉപയോഗിക്കാൻ തയാറാകുമ്പോൾ മാത്രം മുറിക്കുന്നത് ഉറപ്പാക്കുക. കഷണങ്ങളാക്കിയ പച്ചക്കറികൾ ബാക്കിയുണ്ടെങ്കിൽ, അവ വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ സൂക്ഷിക്കുക.

vegetables
Image Credit: Kitreel/Shutterstock

5. പച്ചക്കറികൾ പതിവായി പരിശോധിക്കുക 

നല്ല രീതിയിൽ പച്ചക്കറികൾ സൂക്ഷിച്ചാലും ചിലത് പെട്ടെന്ന് കേടായിപ്പോകാറുണ്ട്. അതുകൊണ്ടാണ് അവ പതിവായി ശ്രദ്ധിക്കണം. പൂപ്പൽ,നിറവ്യത്യാസം, ദുർഗന്ധം, മൃദുവായ പാടുകൾ എന്നിവ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം. ഇങ്ങനെ ഏതെങ്കിലും പച്ചക്കറികൾ കണ്ടെത്തിയാൽ, അത് തൽക്ഷണം മാറ്റേണ്ടതാണ്, കാരണം ഇത് മറ്റ് പച്ചക്കറികളും എളുപ്പത്തിൽ ചീത്തയാകും.

English Summary:

Tips for Storing Vegetables to Maintain Freshness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com