ആകാശത്തും ഭൂമിയിലും അല്ല, ഇത് 'റൊമാന്റിക് ഡിന്നർ'; ഈ കാഴ്ച കണ്ടാൽ ആരും അതിശയിക്കും
Mail This Article
ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ആകാശത്തും ഭൂമിയിലുമല്ലാതെ ഒരു ''റൊമാന്റിക് ഡിന്നർ'' ആസ്വദിക്കുകയാണ് പ്രണയിതാക്കൾ. ചുറ്റിലും പച്ചപ്പും ആകാശത്തിന്റെ നീലിമയും സവിശേഷമായ കാഴ്ചകളും. എന്തായാലും സോഷ്യൽ ലോകത്ത് ഇപ്പോൾ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ഈ വിഡിയോ.
ഒരു സ്ത്രീയും പുരുഷനും അഭിമുഖമായി ഇരിക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. ഇരുവരുടെയും മധ്യത്തിലായി ഒരു മേശയും കാണാം. ഒരു കേബിളിന്റെ സഹായത്തോടെ കസേരയിലിരിക്കുന്ന രണ്ടുപേരെയും മറ്റൊരാൾ തള്ളിനീക്കിയാണ് ''വായുവിൽ'' ഇരുത്തുന്നത്. കൂടെ കസേരയിലിക്കുന്ന വ്യക്തിയും കേബിൾ പിടിച്ചു മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്നതു കാണാം. മല നിരകളും പച്ചപ്പ് നിറഞ്ഞ പ്രകൃതിയുമൊക്കെയാണ് ചുറ്റിലുമുള്ള കാഴ്ചകൾ. പ്രണയിതാക്കളുടെ മുമ്പിലിരിക്കുന്ന മേശപ്പുറത്തായി ഭക്ഷണവും വൈൻ നിറച്ച ഗ്ലാസുകളും ഒരു കുപ്പിയും പാത്രത്തിലായി ഐസ് ക്യൂബ്‌സുമുണ്ട്.
റൊമാന്റിക് ഡിന്നർ എന്നാണ് വിഡിയോയ്ക്കു ക്യാപ്ഷനായി നൽകിയിരിക്കുന്നത്. 60 മില്യൺ ആളുകൾ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു. കൂടുതൽ പേരും ഇത്തരമൊരു ഡിന്നർ ഒരുക്കിയത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ ആവശ്യമെന്താണെന്നുമാണ് ചോദിക്കുന്നത്. രസകരമായ നിരവധി കമെന്റുകളും വിഡിയോയുടെ താഴെ കാണാവുന്നതാണ്. എന്തൊരു സന്തോഷകരവും സമ്മർദ്ദപൂരിതവുമായ ഡിന്നർ എന്നൊരാൾ എഴുതിയപ്പോൾ ''മരണം വരെ'' എന്ന ആശയം ഇവിടെ പ്രവർത്തികമാകുമോ എന്നായിരുന്നു മറ്റൊരു ചോദ്യം.