ADVERTISEMENT

വയർ ചാടുന്നു, വണ്ണം വയ്ക്കുന്നു ഇതെല്ലാം മിക്കവരുടെയും പരാതിയാണ്. എന്ത് കഴിച്ചാൽ എളുപ്പത്തിൽ തടി കുറയ്ക്കാൻ പറ്റും എന്ന ചിന്തയിലാണ് മിക്കവരും. ആഹാരം ക്രമീകരിച്ചാലും വ്യായാമം ചെയ്താലും പെട്ടെന്ന് ശരീരഭാരം കുറയണം അതാണ് പലരുടെയും ആവശ്യവും ആഗ്രഹവും. എന്നാൽ പെട്ടെന്ന് മെലിയാനായി പട്ടിണി കിടക്കേണ്ട കാര്യമില്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി ഹെൽത്തിയായി വണ്ണം കുറയ്ക്കണം. വയർ ചാടിയതാണോ പ്രശ്നം? എങ്കിൽ ഒരു സ്പെഷൽ ഡ്രിങ്കുണ്ട്. ഈ പാനീയം ശീലമാക്കിയാൽ ചാടിയ വയർ കുറയ്ക്കാനാകും. 

detox-drink
Image Credit:Victoria Kondysenko/Shutterstock

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന‍‍ പാനീയമാണ് കറുവപ്പട്ടയും ചിയാസീഡും ചേർന്ന പാനീയം. ഇവ രണ്ടിനും ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image Credit: Makistock/Shutterstock
Image Credit: Makistock/Shutterstock

കറുവപ്പട്ടയും ചിയാസീഡും ചേർന്ന പാനീയം തയാറാക്കാം

ചേരുവകൾ

കറുവപ്പട്ട - 1 ടീസ്പൂൺ
ചിയ വിത്തുകൾ - 1 ടീസ്പൂൺ
തേൻ - 1 ടീസ്പൂൺ
വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു കപ്പ് ഇളം ചൂടുവെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചിയ വിത്തുകൾ ഏകദേശം 10 മിനിറ്റ് നേരം കുതിർക്കാൻ വയ്ക്കാം.

ചിയ വെള്ളത്തിൽ ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടി ചേർക്കുക. ശേഷം ഒരു ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. വേണമെങ്കിൽ ചെറു ചൂടുവെള്ളവും ചേർത്ത് കുടിക്കാം. 

രാവിലെ ഈ ഡ്രിങ്ക് കുടിക്കാം. ഈ ആരോഗ്യകരമായ പാനീയം നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും തേൻ, കറുവപ്പട്ട എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്

Image Credit: Makistock/Shutterstock
Image Credit: Makistock/Shutterstock

കറുവപ്പട്ടയുടെ ഉപയോഗം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും സഹായിക്കും. കറുവപ്പട്ടയ്ക്ക് അതിന്റെ ഗന്ധം കൊടുക്കുന്നത്.

വിനമാൽ ഡിഹൈഡ് എന്ന എണ്ണയാണ്. ഇതു കൊഴുപ്പു കോശങ്ങളായ അഡിപ്പോസൈറ്റുകളിൽ പ്രവർത്തിക്കും. തെർമോ ജെനസിസ് എന്ന പ്രക്രിയ വഴി ഇവ ഊർജം കത്തിച്ചു കളയുന്നു. ആയിരക്കണക്കിനു വർഷങ്ങളായി നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ് കറുവപ്പട്ട. കറികൾക്ക് രുചി കൂട്ടാനും ഗന്ധം ഗന്ധം പകരാനും ഇവ ചേർക്കുന്നു.

ചിയാസീഡ്

ചിയ വിത്തുകൾ കാൽസ്യം, നാരുകൾ, സിങ്ക്, ഇരുമ്പ്  എന്നിവയാൽ സമ്പന്നമാണ്. കൂടാതെ വലിയ അളവിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുമ്പോൾ മറ്റുള്ള പോഷകങ്ങൾ ആരോഗ്യത്തിനു ഏറെ ഗുണകരമാകുമെന്നു പറയേണ്ടതില്ലല്ലോ. ഒരു ദിവസത്തിലെ ആദ്യത്തെ ഭക്ഷണത്തിൽ ചിയ സീഡുകൾ ഉൾപ്പെടുത്തുകവഴി അധിക ഊർജം ശരീരത്തിലെത്തുന്നു. ആ ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ ഇത് സഹായിക്കുന്നു.

Image Credits : amphaiwan / Shutterstock.com
Image Credits : amphaiwan / Shutterstock.com

ദിവസവും രണ്ടു സ്പൂൺ വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ദിവസവും ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിനു മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.

English Summary:

Cinnamon Detox Water For Fast Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com