ADVERTISEMENT

ഇന്ത്യൻ വിഭവങ്ങളിൽ അയമോദകത്തിനു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. മാത്രമല്ല, ചില പരമ്പരാഗത മരുന്നുകൂട്ടുകളിലും  അയമോദകം ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിനു ഗുണകരമായതും അതിനൊപ്പം തന്നെ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ് ഈ കുഞ്ഞൻ  വിത്തുകൾ. അമിത വണ്ണമുള്ളവർ ഇനി പറയുന്ന രീതികളിൽ അയമോദകം കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാനും കഴിയും. എങ്ങനെയെന്ന് നോക്കാം. 

അയമോദക വെള്ളം 

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ അയമോദകമിട്ടു രാത്രി മുഴുവൻ വയ്ക്കുക. കാലത്ത് വെറും വയറ്റിൽ അരിച്ചെടുത്ത് കുടിക്കാം. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കുന്നതിനും ഈ പാനീയം ഉത്തമമാണ്.

അയമോദക ചായ 

carom-seeds-drink
Image Credit: foto_abstract/Istock

ഒരു കപ്പ് വെള്ളത്തിന് ഒരു ടീസ്പൂൺ അയമോദകം എന്ന രീതിയിലെടുത്ത് നന്നായി തിളപ്പിക്കുക. കുറച്ച് സമയത്തിനു ശേഷം അരിച്ചെടുത്തു ഉപയോഗിക്കാം. ഭക്ഷണത്തിനു മുൻപ് ഈ ചായ കുടിക്കാൻ ശ്രദ്ധിക്കണം. ദഹനം എളുപ്പത്തിലാക്കാനും വിശപ്പ് കുറയ്ക്കാനുമിതു  സഹായിക്കും.

അയമോദകം ചേർത്ത മോരുംവെള്ളം 

ഒരു ഗ്ലാസ് മോരുംവെള്ളത്തിലേക്കു ഒരു ടീസ്പൂൺ അയമോദകം ഇട്ടു നന്നായി ഇളക്കി, ഭക്ഷണത്തിനു ശേഷം കുടിക്കാവുന്നതാണ്. വയറു കമ്പനം പോലുള്ള പ്രശ്നങ്ങളിൽ നിന്നും പരിഹാരം ലഭിക്കുമെന്ന് മാത്രമല്ല, ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യും. ശരീര ഭാരം നിയന്ത്രിക്കുവാൻ ശ്രമിക്കുന്നവർക്കു ഈ പാനീയം ഏറെ ഗുണകരമാണ്.

അയമോദകം പൊടിച്ചത് 

അയമോദകം ചെറുതായി റോസ്റ്റ് ചെയ്തതിനു ശേഷം തരുതരുപ്പായി പൊടിച്ചെടുക്കാം. സാലഡുകളിൽ, സൂപ്പുകളിൽ, തൈരിലുമെല്ലാം ഇത് ചേർക്കാവുന്നതാണ്. ആകർഷകമായ ഗന്ധവും ഗുണവും വിഭവങ്ങൾക്ക് നല്കാൻ ഈ പൊടിയ്ക്കു കഴിയും. 

തേനും അയമോദകവും 

ഒരു ടേബിൾ സ്പൂൺ തേനിൽ ഒരു ടീസ്പൂൺ അയമോദകം ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ദിവസത്തിൽ ഒരു തവണ കഴിക്കാവുന്നതാണ്. മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇതേറെ സഹായകരമാണ്.

അയമോദകം ചേർത്ത ചെറുനാരങ്ങ ജൂസ്

നാരങ്ങ ജൂസ് തയാറാക്കിയതിനു ശേഷം അതിലേക്കു ഒരു ടീസ്പൂൺ അയമോദകവും കൂടെ ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്തു കുടിയ്ക്കാം. ഭക്ഷണത്തിനു മുൻപ് ദിവസവും ഒരു നേരം ഈ ജൂസ് ശീലമാക്കാവുന്നതാണ്. ദഹനത്തിന് മാത്രമല്ല, ശരീരത്തിലെ അമിതമായ കൊഴുപ്പിനെ നിയന്ത്രിക്കാനുമിതു ഉത്തമമാണ്.

English Summary:

Simple ways to add Carom seeds for better weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com