ഇങ്ങനെയും വോഡ്കയോ? ഉല്‍ക്കയുടെ രുചിയുമായി സ്പെഷല്‍ ഐറ്റം

Mail This Article
ബഹിരാകാശത്തിന്റെ രുചി എന്തായിരിക്കും? അധികം വൈകാതെ തന്നെ അത് അനുഭവിച്ചറിയാം! ഉൽക്കാശിലയാൽ സമ്പുഷ്ടമായ പുതിയ വോഡ്ക അവതരിപ്പിക്കുകയാണ്, ഫ്രാൻസിലെ ബർഗണ്ടി ആസ്ഥാനമായുള്ള പ്രീമിയം സ്പിരിറ്റ് ബ്രാൻഡ് പെഗാസസ്.' ഷൂട്ടിങ് സ്റ്റാർ' എന്നാണ് ഈ സ്പെഷല്‍ വോഡ്കയുടെ പേര്.
സ്വിസ് ആൽപ്‌സ് പർവതഭാഗങ്ങളില്‍ പ്രാദേശികമായി വിളവെടുക്കുന്ന ഗോതമ്പിൽ നിന്നാണ് ഈ ഓര്‍ഗാനിക് വോഡ്ക ഉണ്ടാക്കുന്നത്. മൂന്ന് റൗണ്ട് സ്ലോ റിഫ്ലക്സ് വാറ്റിയെടുക്കലുകള്‍ വഴിയാണ് ഇത് ഉണ്ടാക്കുന്നത്.
പെഗാസസ് ഡിസ്റ്റിലറിയിൽ നിന്ന് 150 മീറ്റർ താഴെയുള്ള കിണറ്റിൽ നിന്നുള്ള ശുദ്ധമായ ജലമാണ് ഇതിനു ഉപയോഗിക്കുന്നത്. ശേഷം, ഇറ്റലിയിൽ നിന്നുള്ള ടെറാക്കോട്ട ആംഫോറയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും സൂക്ഷിക്കുന്നു. ആംഫോറയുടെ മധ്യത്തില്‍ തൂക്കിയിടുന്ന ഉല്‍ക്കാശില ഇതിനു പ്രത്യേക രുചിയും ഘടനയും നല്‍കുന്നു. ഉൽക്കാശിലകളിൽ നിന്നുള്ള സവിശേഷമായ ധാതുവായ കോണ്ട്രൈറ്റ് ആണ് ഇതിനു രുചി നല്‍കുന്നത്. ന്യൂയോർക്ക്, കാലിഫോർണിയ, ഫ്ലോറിഡ എന്നിവിടങ്ങളിൽ ഈ വോഡ്ക ഉടന്‍ ലഭ്യമാകും.
ഫ്രാൻസിലെ ബർഗണ്ടിയിലെ മെർസോൾട്ട് ആസ്ഥാനമായുള്ള ഒരു പ്രീമിയം സ്പിരിറ്റ് ബ്രാൻഡാണ് പെഗാസസ് ഡിസ്റ്റിലറി. 2021-ൽ മാസ്റ്റർ ഡിസ്റ്റിലർ മാക്‌സിം ഗിറാർഡിൻ ആണ് ഇത് സ്ഥാപിച്ചത്. ഓർഗാനിക് ഉൽപന്നങ്ങളും ശുദ്ധജലവും നൂതനസാങ്കേതികവിദ്യയും ഉപയോഗിച്ച്, വോഡ്ക, ജിൻസ്, മദ്യം എന്നിവയുടെ പ്രീമിയം ശ്രേണിയാണ് ഇവര്‍ നിര്‍മിക്കുന്നത്.